കൊവിഡ് 19: രാജ്യം സാമൂഹ്യ വ്യാപനത്തിന്റെ വക്കിൽ; ആരോഗ്യ മന്ത്രി ഡോണേലി

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ നാലാം ഘട്ടം നീക്കുന്നതിൽ വന്നിരിക്കുന്ന താമസം കൊവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിനു വേണ്ടിയാണ് എന്ന ആരോഗ്യ മന്ത്രി ഡോണേലി. കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൽ അസ്വസ്ഥരാകുന്ന ആളുകളെ തനിക്കു മനസിലാകുമെന്നു പറഞ്ഞ അദ്ദേഹം, മറ്റൊരു ലോക്ക് ഡൗൺ ഒഴിവാക്കുന്നതിനായി ഇത്തരത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണേലിയാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ നിർദേശം നൽകിയത്. രാജ്യത്ത് നിലവിൽ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ ക്ലസ്റ്റർ മേഖലകളിൽ അടക്കം കേസുകൾ വർദ്ധിക്കുന്നുണ്ട്. രാജ്യത്തെ എട്ടു ക്ലസ്റ്ററുകളിൽ രോഗ സാധ്യത വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

കൊവിഡ് ലോകത്ത് എല്ലായിടത്തും അതിവേഗം പടരുകയാണ്. കഴിഞ്ഞ അഞ്ചു ദിവസത്തെ ആവറേജ് കേസുകൾ പരിഗണിക്കുമ്പോൾ, പത്തു മുതൽ അൻപത് ശതമാനം വരെയാണ് ഇപ്പോൾ കൊവിഡ് കേസുകൾ വർദ്ധിച്ചിരിക്കുന്നത്. ഇത് രാജ്യത്ത് അതീവ ജാഗ്രത വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യം ശക്തമായിരിക്കുന്നത്.

Top