ഡാള്ളസില്‍ ശ്രീദുര്‍ഗാ ദേവീ പ്രതിഷ്‌ഠോത്സവം; ഒക്ടോബര്‍ 18 വരെ

ഡാള്ളസ്: ഗ്രൈറ്റര്‍ ഫോര്‍ട്ട് വര്‍ത്ത് ഹിന്ദു ടെമ്പിളില്‍ ശ്രീദുര്‍ഗാദേവീ മൂര്‍ത്തി പ്രാണ പ്രതിഷ്ഠാ ഉത്സവനം ഒക്ടോബര്‍ 16 മുതല്‍ 18 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. 16 വെള്ളിയാഴ്ച മുതല്‍ 18 ഞായര്‍ വരെ ഒന്‍പതു മുതല്‍ ഒരു മണിവരെയും, വൈകിട്ട് അഞ്ചു മുതല്‍ രാത്രി 8.30 വരെയുമാണ് പരിപാടികള്‍. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങളില്‍ വിവിധ പൂജകള്‍ ഹോമം പ്രാര്‍ഥന എന്നിവയ്ക്കു പുറമേ കലാപരിപാടികളും ഉണ്ടായാരിക്കുമെന്നു അമ്പലം ഭാരവാഹികള്‍ അറിയിച്ചു.
ഡാള്ളസ് ഫോര്‍ട്ട്വര്‍ത്തില്‍ ഇതുവരെ ഉണ്ടായതില്‍ വലിയ ശ്രീദുര്‍ഗാ ദേവി മൂര്‍ത്തീ സ്ഥാനത്തിനു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രതിഷ്ഠാത്സവങ്ങളിലും കലാപരിപാടികളിലും പങ്കെടുക്കുന്നതിനു എല്ലാവരെയും ക്ഷണിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍- 817 – 292- 4444 എന്ന ഫോണ്‍ അറിയിക്കുക.

Top