ഡാള്ളസിലെ കേരളപിറവി ദിനാഘോഷം ഒക്ടോബര്‍ 31 ന്

ഡാള്ളസ് : കേരള ലിറ്ററി സൊസൈറ്റി ഓപ് ഡാള്ളസിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കേരളപിറവി ദിനാഘോഷം ഈ വര്‍ഷം ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.
ഒക്ടോബര്‍ 30, 31 നവംബര്‍ ഒന്ന് തീയ്യതികളില്‍ നടക്കുന്ന ലീറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന പത്താമത് നാഷണല്‍ കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് കേരളപിറവി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഡാള്ളസ് എന്‍ട്രിയം ഹോട്ടലില്‍ ചേരുന്ന സമ്മേളനത്തില്‍ മലയാളത്തിലെ ശ്രദ്ധേയമായ നോവലിസ്റ്റ് ബന്യാമിന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ലാന നാഷണല്‍ ലീഡേഴ്‌സ് കെ.എല്‍എസ് ഭാരവാഹികള്‍ തുടങ്ങിയവരുടെ സാന്നിധ്യം ഈ വര്‍ഷത്തെ കേരള പിറവി ദിനാഘോഷങ്ങള്‍ക്കു മാറ്റു കൂട്ടും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ആഘോഷപരിപാടികള്‍ വിജയിപ്പിക്കുന്നതിനു എല്ലാവരുടെയും സാന്നിധ്യ സഹകരണം പ്രസിഡന്റ് എബ്രഹാം തെക്കേമുറി സെക്രട്ടറി ജോസണ്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

Top