നവരാത്രി ഉത്സവം: ഡാള്ളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പൂജവയ്പ്പ് നടത്തി

ഡാള്ളസ്: ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച നടത്താനിരിക്കുന്ന വിദ്യാരംഭത്തിനു മുന്നോടിയായി പൂജവയ്പ്പു നടത്തി. വിജയദശമി ദിനത്തില്‍ രാവിലെ ഏളുമണിമുതല്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുമെന്ന് കെഎച്ച്എസ് ട്രസ്റ്റി ചെയര്‍മാന്‍ ഹരിപിള്ള അറിയിച്ചു. നവരാത്രി ദിനങ്ങളിലുടനീളം ദേവീപൂജയും ചുറ്റുവിളക്കും ലളിതാ സഹസ്രനാമവും ക്ഷേത്ര മേല്‍ശാന്തി നീലമന വിനയന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

Blue
കേരള ഹിന്ദു സൊസൈറ്റിയിലെ അമ്മമാര്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നടത്തിയ കലോപാസനകളില്‍ മൂന്നു ദിവസങ്ങളിലായി 33 സംഘങ്ങള്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നടത്തപ്പെട്ട ആതിര രാവില്‍ ബാലകാ ബാലന്‍മാരുള്‍പെടെ ഒന്‍പതു സഘങ്ങള്‍ തിരുവാതിര ദേവിക്കായി സമര്‍പ്പിച്ചു. സരസ്വതി മണ്ഡപത്തില്‍ പൂജവച്ച പുസ്തകങ്ങള്‍ വ്യാഴാഴ്ച രാവിലെ എടുത്ത് വിദ്യാരംഭം നടത്തുമെന്ന് കെഎച്ച്എസ് പ്രസിഡന്റ് ഗോപാലപിള്ള അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Amma (1)

Purple

Top