ഡാള്ളസ് മഹാത്മാഗാന്ധി പാര്‍ക്കില്‍ റിപബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

ഇര്‍വിങ് (ഡാള്ളസ്): ഇര്‍വിംഗ് സിറ്റി മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ ഇന്ത്യയുടെ അറുപത്തി ഏഴാമത് റിപബ്ലിക്ക് ദിനാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനു പുറമേ ഡാള്ളസ് – ഫോര്‍ത്ത് വര്‍ത്തില്‍ നിന്നും നിരവധി പേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

Ganndhiji Crowd3റിപബ്ലിക്ക് ദിനത്തില്‍ രാവിലെ എംജിഎംഎന്‍ടി ചെയര്‍മാന്‍ ഡോ.പ്രസാദ് തോട്ടത്തുറ ദേശീയ പതാക ഉയര്‍ത്തി. ഗാന്ധിജയന്തി റിപബ്ലിക്ക് ദിനം തുടങ്ങിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഇവിടെ ഇത്തരത്തില്‍ ഒരു പാര്‍ക്ക് നിര്‍മിക്കുന്നതിനു മുന്‍കൈ എടുത്ത എംജിഎംഎല്‍ടി ഭാരവാഹികളെ അസോസിയേഷന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് ഇന്ദു റെഡി പ്രത്യേകം അഭിനന്ദിച്ചു. സെക്രട്ടറി റാവു കല്‍വാല, ജോണ്‍ ഹേമന്റ് എന്നിവര്‍ പ്രസംഗിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top