ഡാള്ളസില്‍ സാംസ്‌കാരിക സമ്മേളനം; ബെന്യാമിന്‍ മുഖ്യാതിഥി; നവംബര്‍ ഒന്നിനു ഞായറാഴ്ച നാലു മുതല്‍

ഡാള്ളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാള്ളസ് കേരളപിറവി ദിനമായ നവംബര്‍ ഒന്നിനു ഡാള്ളസ് ഫോര്‍ട്ട് വര്‍ത്തിലെ സാമൂഹിക സാംസ്‌കാരിക നായകന്മാരെ പങ്കെടുപ്പിച്ചുകൊണ്ടു സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.
ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നവംബര്‍ ഒന്ന് ഞായറാഴ്ച നാലിനു സമ്മേളനം ആരംഭിക്കും. പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ സാംസ്‌കാരിക സമ്മേളനത്തിനു നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.
ഫോണ്‍: 2149971385.

Top