ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി ഹജ്ജ് വോളണ്ടിയര്‍ മാര്‍ക്ക് യാത്രയയപ്പ് നല്‍കി

ദമ്മാം . ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി യുടെ ഹജ്ജ് വോളണ്ടിയര്‍ മാര്‍ക്ക് ഓ ഐ സി സി യാത്രയയപ്പ് നല്‍കി .വോളണ്ടിയര്‍ സംഘം ഇന്ന് യാത്ര തിരിക്കും , ജിദ്ധ ഹജ്ജ് വോളണ്ടിയര്‍ ഫോറവും ഓ ഐ സി സി ജിദ്ധ റീജിണല്‍ കമ്മിറ്റിയുമായി ചേര്‍ന്നാവും ഓ ഐ സി സി ദമ്മാം സംഘം പ്രവര്‍ത്തിക്കുക , ജമാല്‍ സി മുഹമദ് ആണ് ഓ ഐ സി സി ദമ്മാം ടീമിന്റെ വോളണ്ടിയര്‍ ക്യാപ്ടന്‍ , ദമ്മാം ബദര്‍ അല റാബി യില്‍ ചേര്‍ന്ന യാത്ര യയപ്പ് സംഘമം ഓ ഐ സി സി സൗദി നാഷണല്‍ പ്രസിഡണ്ട് പി എം നജീബ് ഉത്ഘാടനം ചെയ്തു , റീജിണല്‍ പ്രസിഡണ്ട് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു .
കണ്‍വീനര്‍ ഷംസ് കൊല്ലം സ്വാഗതവും സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു , നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രെട്ടറി അഡ്വ. കെ വൈ സുധീന്ദ്രന്‍ , ഗ്ലോബല്‍ കമ്മിറ്റി അംഗം മാത്യു ജോസഫ്, ചന്ദ്ര മോഹന്‍ , സിന്ധു ബിനു , ഷിജില ഹമീദ് , ഡിജോ പഴയ മഠം ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .

ഓ ഐ സി സി ക്കുവേണ്ടി
ബിജു കല്ലുമല
പ്രസിഡണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top