Connect with us

ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ച് ഡേവിഡ് ബെക്കാം…ഇംഗ്ലണ്ടിന്‍റെ ഭാവി ശോഭനമാണെന്ന് ബെക്കാം

Published

on

ലണ്ടന്‍: ലോകകപ്പില്‍ കന്നികിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. കപ്പുയര്‍ത്തിയ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബെക്കാം നന്ദിയറിയിച്ചു. അണ്ടര്‍ 17 ടീമിന്‍റെ കൈയ്യില്‍ ഇംഗ്ലണ്ടിന്‍റെ ഭാവി ശോഭനമാണെന്ന് ബെക്കാം അഭിപ്രായപ്പെട്ടു.
ഇന്‍സ്റ്റാഗ്രാമിലാണ് ഡേവിഡ് ബെക്കാം കൗമാര ടീമിന് ആശംസകളുമായെത്തിയത്. കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സ്‌പെയിനിനെ 5-2ന് തകര്‍ത്താണ് ഇംഗ്ലീഷ് പട ചാമ്പ്യന്‍മാരായത്.രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവന്ന ഇംഗ്ലണ്ട് ഇന്ത്യയിലെ ആദ്യ ലോകകപ്പ് കിരീടം ആവേശമാക്കിയത് . 10-ാം മിനുറ്റില്‍ സൂപ്പര്‍താരം സെര്‍ജിയോ ഗോമസിലൂടെ സ്‌പെയിന്‍ മുന്നിലെത്തി. 31-ാം മിനുറ്റില്‍ വീണ്ടും ഇംഗ്ലണ്ട് ഗോള്‍മുഖത്ത് മികവുകാട്ടി സെര്‍ജിയോ ഗോമസിന്‍റെ രണ്ടാം ഗോള്‍. എന്നാല്‍ കൗമാരവിസ്മയം ബ്രൂസ്റ്ററിലൂടെ 44-ാം മിനുറ്റില്‍ ഗോള്‍മടക്കി ഇംഗ്ലണ്ട് മത്സരം ആവേശമാക്കി. അതോടെ ആദ്യ പകുതിയില്‍ ലീഡുറപ്പിച്ചു യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍.ആദ്യപകുതിയിൽ സ്പെയിൻ 2–1നു മുന്നിലായിരുന്നു.‌

ഇംഗ്ലണ്ടിനായി ഫിൽ ഫോഡൻ (69, 88) ഇരട്ടഗോൾ നേടി. റയാൻ ബ്രൂസ്റ്റർ (44), ഗിബ്സ് വൈറ്റ് (58), മാർക്കോ ഗുവേഹി (84) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകൾ നേടിയത്. രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി. ഈ വിജയത്തോടെ ഈ വർഷമാദ്യം നടന്ന യൂറോ അണ്ടർ 17 ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്കും ഇംഗ്ലണ്ട് പകരം വീട്ടി. അന്ന് പെനല്‍റ്റി ഷൂട്ടിലായിരുന്നു സ്പെയിനിന്റെ ജയം.സ്‌പെയിന്‍ രണ്ടും ബ്രസീല്‍ മൂന്നും മാലി നാലും സ്ഥാനങ്ങളിലെത്തി. രണ്ട് ഹാട്രിക്കടക്കം ഏട്ട് ഗോളുകള്‍ നേടിയ ഇംഗ്ലണ്ടിന്‍റെ ലിവര്‍പൂള്‍ താരം റയാന്‍ ബ്രൂസ്റ്ററിനാണ് സുവര്‍ണ്ണ പാദുകം. ഇംഗ്ലണ്ടിന്‍റെ ഫിലിപ്പ് ഫോഡന്‍ മികച്ച താരവും ബ്രസീലിന്‍റെ ഗബ്രിയേല്‍ ബ്രസോ മികച്ച ഗോള്‍കീപ്പമായി തിരഞ്ഞെടുക്കപ്പെട്ടു. കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാന്‍ ആതിഥേയരായ ഇന്ത്യക്കായി.Brewster.

ഇംഗ്ലണ്ടിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. 2009ൽ സ്വിറ്റ്സർലന്‍ഡ് ലോകകപ്പ് നേടിയശേഷം ആദ്യമായാണ് ഒരു യൂറോപ്യൻ രാജ്യം ലോകകപ്പ് നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗോളെണ്ണത്തിലും സ്പെയിൻ–ഇംഗ്ലണ്ട് കലാശപ്പോര് റെക്കോർഡിട്ടു. ഈ മൽസരത്തിലാകെ പിറന്നത് ഏഴു ഗോളുകളാണ്. 1995ലെ ബ്രസീൽ–ഘാന ഫൈനലിൽ പിറന്ന അഞ്ചു ഗോളുകളുടെ റെക്കോർഡാണ് ഈ മൽസരത്തിലൂടെ പിന്നിലായത്.
തോൽവിയോടെ തുടക്കം, തോറ്റു മടക്കം…കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തോൽവിയോടെ തുടക്കമിട്ട ലോകകപ്പ് പ്രയാണം, കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ വൻ തോൽവിയോടെ സ്പെയിൻ അവസാനിപ്പിച്ചു. ആദ്യ മൽസരത്തിൽ ബ്രസീലിനോട് 2–1നു തോറ്റു തുടങ്ങിയ സ്പെയിൻ, സെമിയിൽ ഇതേ ബ്രസീലിനെ വീഴ്ത്തിയെത്തിയ ഇംഗ്ലണ്ടിനോട് 5–2നാണ് കലാശപ്പോരിൽ തോറ്റത്. 2–0ന്റെ ലീഡു നേടിയ ശേഷം അഞ്ചു ഗോൾ വഴങ്ങി വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് സ്പെയിനിന്റെ കുട്ടിത്താരങ്ങളെ ഏറെനാൾ സങ്കടപ്പെടുത്തുമെന്നുറപ്പ്!..അതേസമയം, ഇംഗ്ലണ്ട് സ്പാനിഷ് പോസ്റ്റിൽ അടിച്ചുകയറ്റിയ അഞ്ചു ഗോളുകൾക്കൊപ്പം മൽസരം ബാക്കി വയ്ക്കുന്ന നിർഭാഗ്യത്തിന്റെ ചില നിമിഷങ്ങളുമുണ്ട്. ഇംഗ്ലണ്ട് 2–0നു പിന്നിൽ നിൽക്കെ 42–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ഹഡ്സൻ ഒഡോയിയുടെ ഷോട്ട് വലത്തേ പോസ്റ്റിൽ തട്ടി തെറിച്ചത് സങ്കടത്തോടെയാണ് ആരാധകർ കണ്ടത്. ബോക്സിനുള്ളിൽ ഇടതുഭാഗത്തുനിന്നും പന്തിനെ പോസ്റ്റിന്റെ വലതേ മൂലയിലേക്ക് പായിക്കാനുള്ള ശ്രമമാണ് ഗോളിയെ കടന്നെങ്കിലും പോസ്റ്റിൽ തട്ടിത്തെറിച്ചത്.74–ാം മിനിറ്റിൽ ഗോളിനോളം ചന്തമുള്ളൊരു ഗോൾലൈൻ സേവിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഗോൾകീപ്പറിനെ കടന്നെത്തിയ സ്പാനിഷ് താരം വിക്ടർ ചസ്റ്റിന്റെ ഹെഡർ ഇംഗ്ലണ്ട് താരം സെസഗ്നനാണ് ഗോൾവരയിൽ വച്ച് രക്ഷപ്പെടുത്തിയത്. മൽസരം ഇൻജുറി ടൈമിലേക്ക് കടന്നതോടെ കളത്തിൽ ചെറിയ തോതിൽ കയ്യാങ്കളിയും നടന്നു. കൈവിട്ട കളിക്കു മുതിർന്ന ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററിനെ മഞ്ഞക്കാർഡ് നൽകിയാണ് റഫറി ശാന്തനാക്കിയത്.england=

ഗോളുകൾ വന്ന വഴി..സ്പെയിനിന്റെ ഒന്നാം ഗോൾ: കളിയുടെ ഗതിക്കു വിപരീതമായി സ്പെയിൻ മുന്നിൽ. തുടർ ആക്രമണങ്ങളുമായി സ്പാനിഷ് ഗോൾമുഖം വിറപ്പിച്ചുവന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്പെയിനിന് ലീഡ്. ക്യാപ്റ്റൻ ആബേൽ റൂയിസിൽനിന്ന് തുടങ്ങി യുവാൻ മിറാൻഡ–സെസാർ ഗിലാബർട്ടു വഴിയെത്തിയ നീക്കത്തിന് ഗോൾമുദ്ര ചാർത്തി സ്പെയിനിന്റെ 10–ാം നമ്പർ താരം സെർജിയോ ഗോമസ്. ഇംഗ്ലണ്ട് ബോക്സിനു വെളിയിൽ പന്തു കിട്ടിയ ക്യാപ്റ്റൻ ആബേൽ റൂയിസ് ഇടതുവിങ്ങിൽ യുവാൻ മിറാൻഡയ്ക്കു പന്തു മറിക്കുന്നു. പന്തു പിടിച്ചെടുത്ത് ഇംഗ്ലണ്ട് ബോക്സിലേക്ക് മിറാൻഡയുടെ ക്രോസ്. തടയാനെത്തിയ പ്രതിരോധതാരത്തെ കബളിപ്പിച്ച് ഗിലാബർട്ടിന്റെ ദുർബലമായ ഷോട്ട്. ഗോളിക്കു മുന്നിൽ നിലയുറപ്പിച്ചിരുന്ന സെർജിയോ ഗോമസ് പുറംകാലുകൊണ്ട് പന്തു തള്ളി പോസ്റ്റിലേക്കിടുന്നു. ഇംഗ്ലണ്ട് ഗോൾകീപ്പർ നിഷ്പ്രഭൻ. സ്കോർ 1–0.സ്പെയിനിന്റെ രണ്ടാം ഗോൾ: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്പെയിൻ വീണ്ടും ലീഡു നേടുന്ന കാഴ്ച. മൽസരത്തിന് 31 മിനിറ്റു പ്രായം. ഇത്തവണയും വലകുലുക്കാനുള്ള നിയോഗം സ്പെയിനിന്റെ 10–ാം നമ്പർ താരം സെർജിയോ ഗോമസിന്. വഴിയൊരുക്കിയത് സെസാർ ഗിലാബർട്ടു തന്നെ. ഇംഗ്ലണ്ട് ആക്രമണത്തിന്റെ മുനയൊടിച്ച് സ്പെയിൻ നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നെത്തിയ ഗോൾ. ഇംഗ്ലണ്ട് ബോക്സിന്റെ ഇടതുഭാഗത്തു പന്തു ലഭിച്ച ഗിലാബർട്ട് അതുനേരെ വലത് സെർജിയോ ഗോമസിനു മറിക്കുന്നു. വച്ചുതാമസിപ്പിക്കാതെ സെർജിയോ ഗോമസ് തൊടുത്ത പൊള്ളുന്ന ഷോട്ട് ഇംഗ്ലണ്ട് വലയിൽ. സ്കോർ 2–0.ഇംഗ്ലണ്ടിന്റെ ഒന്നാം ഗോൾ: മൽസരം 44–ാം മിനിറ്റിൽ എത്തിനിൽക്കെ ഇംഗ്ലണ്ട് ഒരു ഗോൾ മടക്കുന്നു. ഇതുവരെ നടത്തിയ അത്യദ്ധ്വാനങ്ങൾക്കുള്ള ഫലം ഗോൾരൂപത്തിൽ. വലതുവിങ്ങിൽനിന്നും സ്റ്റീവൻ സെസെഗ്‌നൻ ഉയർത്തിവിട്ട ക്രോസിൽ റയാൻ ബ്രൂസ്റ്ററിന്റെ തകർപ്പൻ ഹെഡർ. സ്പാനിഷ് ഗോൾകീപ്പർ അൽവാരോ ഫെർണാണ്ടസിനെ കബളിപ്പിച്ച് പന്തു വലയിൽ. സ്കോർ 1–2. ടൂർണമെന്റിൽ ബ്രൂസ്റ്ററിന്റെ എട്ടാം ഗോൾ!..spain-england.jpg.

ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ: സമനില ഗോളിനായുള്ള ഇംഗ്ലണ്ടിന്റെ ശ്രമം ഫലിക്കുന്നു. മൽസരത്തിന്റെ തുടക്കം മുതൽ സ്പാനിഷ് പ്രതിരോധത്തിന് തലവേദന സൃഷ്ടിക്കുന്ന ഫോഡൻ–സെസഗ്‌സൻ–ഗിബ്സ് വൈറ്റ് ത്രയം ലക്ഷ്യം കാണുന്നു. മൽസരത്തിനു പ്രായം 58 മിനിറ്റു മാത്രം. ബോക്സിനു പുറത്ത് ഫിൽ ഫോഡനു ലഭിച്ച പന്ത് ബോക്സിനുള്ളിൽ വലതുഭാഗത്ത് സെസെഗ്സനിലേക്ക്. പന്തു ബോക്സിനു സമാന്തരമായി ഗിബ്സ് വൈറ്റിനു മറിച്ച സെസെഗ്സനു പിഴച്ചില്ല. ഗിബ്സ് വൈറ്റിന്റെ തകർപ്പൻ ഷോട്ട് സ്പാനിഷ് വലയിൽ. സ്കോർ 2–2.ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ: കൊൽക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ തീർത്തും അവിശ്വസനീയമായ ഫുട്ബോൾ കാഴ്ച. രണ്ടാം ഗോളിന്റെ ആവേശം അടങ്ങും മുൻപ് ലീഡെടുത്ത് ഇംഗ്ലണ്ടിന്റെ കുട്ടിപ്പട. രണ്ടു ഗോളിനു പിന്നിലായിരുന്ന ഇംഗ്ലണ്ട് 69 മിനിറ്റു പൂർത്തിയാകുമ്പോൾ 3–2നു മുന്നിൽ. ഇത്തവണ വെടിപൊട്ടിക്കാനുള്ള നിയോഗം ഫിൽ ഫോഡന്. മധ്യവരയ്ക്കു സമീപത്തുനിന്നും ജോർജ് മക്ഗീരൻ ഉയർത്തി നൽകിയ പന്ത് ഇടതുവിങ്ങിൽ ഹഡ്സൻ ഒഡോയിയിലേക്ക്. സ്പാനിഷ് ബോക്സിന് സമാന്തരമായി ഓടിക്കയറിയ ഹഡ്സൻ പന്ത് ബോക്സിലേക്ക് മറിക്കുന്നു. പോസ്റ്റിനു മുന്നിൽ ഫിൽ ഫോഡന്റെ പിഴവുകളില്ലാത്ത ഫിനിഷിങ്. സ്കോർ 3–2. സാൾട്ട്‌ലേക്കിൽ ആവേശം അത്യുച്ചിയിൽ.ഇംഗ്ലണ്ടിന്റെ നാലാം ഗോൾ: സ്പാനിഷ് കോട്ട തകർത്ത് വീണ്ടും ഇംഗ്ലണ്ടിന്റെ പടയോട്ടം. ഇത്തവണ ഗോൾ നേടാനുള്ള നിയോഗം മാർക്ക് ഗുവേഹിക്ക്. മൽസരം 84–ാം മിനിറ്റിൽ. ബോക്സിനു പുറത്ത് ഹഡ്സൻ ഒഡോയിയെ മത്തേവു ജവുമി വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്ന് ഗോൾനീക്കത്തിന്റെ തുടക്കം. ഫ്രീകിക്കിൽനിന്ന് വന്ന പന്ത് ജൊനാഥൻ പാൻസോ വഴി ഗുവേഹിയിലേക്ക്. ഗുവേഹിയുടെ പിഴയ്ക്കാത്ത ഷോട്ട് നേരെ സ്പാനിഷ് വലയിൽ. സ്കോർ 4–2.ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾ:സ്പെയിൻ ആരാധകരെ കണ്ണീരിലാഴ്ത്തി വീണ്ടും ഇംഗ്ലണ്ടിന് ഗോൾ. മൽസരത്തിന് പ്രായം 88 മിനിറ്റ്. നാലാം ഗോളിന് നാലു മിനിറ്റു മാത്രം പ്രായം. ഹഡ്സൻ ഒഡോയിയുടെ മുന്നേറ്റത്തിനൊടുവിൽ പന്ത് ഫിൽ ഫോഡനിലേക്ക്. രണ്ടു ചുവടു മുന്നോട്ടുവച്ച് ഫിൽ ഫോഡൻ തൊടുത്ത നിലം പറ്റെയുള്ള ഷോട്ട് സ്പാനിഷ് വലയിൽ. സ്കോർ 5–2. മൽസരത്തിൽ ഫോഡന്റെ രണ്ടാം ഗോൾ.

 

Advertisement
Crime2 hours ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

Kerala3 hours ago

”മുഖ്യമന്ത്രി.., സഖാവേ.., ഇത് നിങ്ങള്‍ക്കിരിക്കട്ടെ”: ശാന്തിവനത്തിലെ മരം മുറിച്ചതില്‍ പ്രതിഷേധിച്ച് മീന മേനോന്‍ മുടി മുറിച്ചു

Entertainment4 hours ago

കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദത്തിന്റെ മൂക്കുകയര്‍; അശ്ലീല പദപ്രയോഗങ്ങളും അക്രമ രംഗങ്ങളും പാടില്ലെന്ന് മന്ത്രാലയം

Kerala4 hours ago

മുംബയ് പോലീസ് കണ്ണൂരില്‍; മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം

Crime7 hours ago

63 കോടിയുടെ കൊട്ടേഷന്‍: 18കാരി കൂട്ടുകാരിയെ കൊന്നുതള്ളി..!! ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോടീശ്വരനാണ് ക്വട്ടേഷന്‍ നല്‍കിയത്

Offbeat8 hours ago

ഒറ്റ പ്രസവത്തില്‍ 17 കുഞ്ഞുങ്ങള്‍..!! നിറവയറിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

Kerala8 hours ago

പാഞ്ചാലിമേട് മറ്റൊരു ശബരിമലയാകുന്നു..!!? നാമജപ പ്രതിഷേധവുമായി കെപി ശശികലയും സംഘവും

Offbeat9 hours ago

മരണപ്പെട്ട പങ്കാളിയുടെ രൂപത്തില്‍ സെക്‌സ് ഡോള്‍; ഇംഗ്ലണ്ടുകാരിയുടെ ബിസിനസ് ഏകാന്തതമാറ്റി ആഹ്ലാദം നിറയ്ക്കും

National9 hours ago

ലക്ഷ്യം സംസ്‌കൃത വത്ക്കരണം..? യോഗി സര്‍ക്കാരിന്റെ പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും

National9 hours ago

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’-ആര്‍എസ്എസിന്റെ അജണ്ട ഗുണകരം !…പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം

Crime4 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment2 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment5 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime1 week ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime3 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment1 week ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National3 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald