ഫ്‌ലോറിഡയിൽ ബഹു നില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ,156 പേരെ കുറിച്ച് വിവരമില്ല.

പി പി ചെറിയാൻ
മയാമി: ഫ്‌ലോറിഡയിൽ ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ ഭാഗികമായി തകർന്ന് മരിച്ചവരുടെ എണ്ണം  അഞ്ചായി ,.ഒരാളുടെ മൃതദേഹം കൂടി ശനിയാഴ്ച കണ്ടെടുത്തു.. 156  പേരെപ്പറ്റി വിവരമില്ലെന്നു മയാമി ഡെയ്‌ഡ്‌  കൗണ്ടി മേയർ ഡാനിയേല ലീവൈൻ കാവ ശനിയാഴ്ച രാവിലെ പറഞ്ഞു. ഇവരെല്ലാം കെട്ടിടത്തിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മരിച്ചവരിൽ പത്തു വയസുള്ള ഒരു കുട്ടിയേയും മാതാവ് സ്റ്റൈയ്‌സിയെയും(54 ) അന്റോണിയോ 83 ,ഗ്ലാഡിസ് ലോസാണോ 79 ,എന്നിവരും ഉൾപ്പെടുന്നു.ശനിയാഴ്ച തിരിച്ചറിഞ്ഞത് ഹൂസ്റ്റണിൽ നിന്നുള്ള മനുവേൽ ലഫോണ്ട് 54 , നെയാണ്.
ന്യു യോർക്കിൽ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണതിന് സമാനമായ അന്തരീക്ഷമാണ് സംഭവ സ്ഥലത്ത്. ബന്ധുമിത്രാദികൾക്കായി ജനങ്ങൾ വേദനയോടെ കാത്തിരിക്കുന്നു. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ വിദഗ്ധർ സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട് അവശിഷടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ  ശബ്ദവീചികളും നായ്ക്കളെയും ഉപയോഗിക്കുന്നു. എല്ലാവിധ സഹായവും നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കി.
വ്യാഴാഴ്ച   പുലർച്ചെ 1.30ന്  മയാമി ബീച്ചിന് സമീപമുള്ള സർഫ്‌സൈഡ്  ടൗണിൽ  കോളിൻസ് അവന്യൂവിലുള്ള   ഷാംപ്‌ളെയിൻ ടവർസ്  ഭാഗീകമായി തകറുകയായിരുന്നു. 12  നിലകളുള്ള  കോപ്ലക്സിലെ 136  യൂണിറ്റുകളിൽ  പകുതിയോളം  ആണ് തകർന്നു വീണത്. തകർച്ച വീഡിയോയിൽ കാണാം.  സംഭവസമയത്ത്, കെട്ടിടത്തിലെ  താമസക്കാർ ഉറക്കത്തിലായിരുന്നു.
നാല്പതു വര്ഷം പഴക്കമുള്ള കെട്ടിടം കുറെ വർഷമായി അൽപാൽപം താഴുന്നുണ്ടായിരുന്നുവെന്നു  വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കടൽത്തീരമായതിനാൽ തുരുമ്പ് സാധ്യത കൂടുതലുണ്ട്.  മേജർ അറ്റകുറ്റപ്പണി ആരംഭിക്കാനിരിക്കെ  കെട്ടിടം തകർന്നതിന്റെ കാരണം വ്യക്തമല്ല.
സൗത്ത് അമേരിക്കൻ രാജ്യം പരാഗ്വേയുടെ ഫസ്റ്റ്  ലേഡിയുടെ സഹോദരിയും അഞ്ചു കുടുംബാംങ്ങളും കാണാതായവരിൽ പെടുന്നു.
സമ്പന്നർ താമസിക്കുന്ന ഈ കെട്ടിടത്തിൽ 409,000 ഡോളർ മുതൽ 2.8 മില്യൺ ഡോളറാണ് ഒരു യൂണിറ്റിന്റെ മതിപ്പുവില. അപകടം നടന്ന കെട്ടിടത്തിന് സമീപമാണ് , ഇവാങ്ക  ട്രമ്പിന്റെയും കുഷ്നെറിന്റെയും വസതി.
കെട്ടിടത്തിലെ താമസക്കാരുടെ ബന്ധുക്കൾക്ക് ഈ നമ്പറിൽ  ഫ്ലോറിഡ അധികൃതരെ ബന്ധപ്പെടാം: 305-614-1819
കാണാതായവരിൽ  ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ലാന്‍ നെയ്ബ്രഫ (21) എന്ന വിദ്യാര്‍ത്ഥിയും ഗേള്‍ഫ്രണ്ട് ഡബോറ ബര്‍സഡിവിനും ഉള്‍പ്പെടുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ലാനിനെ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചു മാതാവാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഫ്‌ളോറിഡായില്‍ ഒഴിവു ദിനങ്ങള്‍ ആഘോഷിക്കാനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നള്ളവര്‍ താമസിച്ചിരുന്നതാണ് തകര്‍ന്നു വീണ കെട്ടിടം.
നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഫ്‌ളോറിഡായിലെ പല കെട്ടിടങ്ങളും ശരിയായ പരിശോധനകള്‍ നടത്താതെ ലീസിന് നല്‍കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു.

സൗത്ത് ഫ്‌ളോറിഡായില്‍ ഇതിലും ഉയരം കൂടിയ നിരവധി കെട്ടിടങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ ഈ കെട്ടിടത്തിന് ഇങ്ങനെയൊന്ന് സംഭവിക്കാന്‍ കാരണമെന്താണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഫ്‌ളോറിഡാ ചാപ്റ്റര്‍ അസോസിയേറ്റഡ് ബില്‍ഡേഴ്‌സ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് സി.ഇ.ഓ. പീറ്റര്‍ ഡൈഗ് പറഞ്ഞു.

Top