ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി 6 , ശനിയാഴ്ച

ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ ( DMA ) യുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി 6 , ശനിയാഴ്ച മൂന്നുമണി മുതൽ തുള്ളിഅലൻ പാരിഷ് ഹാളിൽ വച്ച് പ്രൗഢ ഗംഭീരമായി നടത്തുന്നു .

രണ്ടാമത് എവർ റോളിങ്ങ് ട്രോഫിക്കുള്ള കുട്ടികളുടെ ക്വിസ് മത്സരം കൃത്യം മൂന്നുമണിക്ക് ആരംഭിക്കും . തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാപരിപാടികൾ , അയർലണ്ടിലെ പ്രമുഖ ഓർഗാസ്ട്ര ആയ ഡബ്ലിൻ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള , പ്രമുഖ കാറ്ററിംഗ് കമ്പനിയുടെ ക്രിസ്മസ് ഡിന്നർ എന്നിവ മിഴിവേകുന്നു .

Talant Hunt ’17 ന്റെ മത്സര വിജയികൾക്കുള്ള ട്രോഫ്യികളും മറ്റു സമ്മാനങ്ങളും അന്നേ ദിവസം നൽകുന്നതായിരിക്കും.മാർച്ച് 2018 , 24 ആം തിയതി നടക്കുന്ന മാജിക് മിഷൻ 2018 ന്റെ റെജിസ്‌ട്രേഷന്റെ ഉത്ഘാടനം നടത്തുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് : 0870609485 , 0870618028

Latest
Widgets Magazine