ഡി.എം .എ ടാലന്റ് ഹണ്ട് 17 ഒക്‌ടോബർ 28 ന് ദ്രോഗ്‌ഹെഡായിൽ

ദ്രോഗ്‌ഹെഡാ: ഹാലോവീൻ ഹോളിഡേയിൽ ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ DMA TALENT HUNT ’17 ഒക്‌ടോബർ 28 , ശനിയാഴ്ച രണ്ടു മണിമുതൽ ദ്രോഗ്‌ഹെഡാ Tullyallen പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. കുട്ടികൾക്കായി കളറിംഗ്, ഡ്രോയിങ്, പ്രസംഗം, സ്പെല്ലിങ് ബീ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നു. തുടർന്ന് ഹാലോവീൻ costume പാർട്ടിയും ഉണ്ടായിരിക്കുന്നതാണ്.

DMA യുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 6 , ശനിയാഴ്ച യും, മുതുകാട് അക്കാദമി യും DMA യും സംയുക്തമായി നടത്തുന്ന ViSION ’18 മാർച്ചുമാസം 24 , 25 തീയതികളിൽ നടത്തുന്നു. ViSION ’18 ലേക്കുള്ള കുട്ടികളുടെ റെജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

0870618028 , 0870609485

Latest
Widgets Magazine