ബ്രിട്ടനിലെ കൗൺസിൽ തിരഞ്ഞെടുപ്പിൽ കണ്ണൂർ സ്വദേശിനി ഡോ.ജ്യോതി അരയമ്പത്ത് ഒറ്റ വോട്ടിന് മേയർ സ്ഥാനാർഥിയെ തോൽപ്പിച്ചു

ലിങ്കൺഷെയർ : ബ്രിട്ടനിലെ കൗൺസിൽ തിരഞ്ഞെടുപ്പിൽ കണ്ണൂർ സ്വദേശിനി ഡോ.ജ്യോതി അരയമ്പത്ത് ഒറ്റ വോട്ടിന് മേയർ സ്ഥാനാർഥിയെ തോൽപ്പിച്ചു . മേയ് 4 ന് നടന്ന തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ മേയർ സ്ഥാനാർഥിയെ ഒറ്റ വോട്ടിനാണ് മലയാളിയായ വനിത ഡോക്ടർ പരാജയപ്പെടുത്തിയത്.പയ്യന്നൂർ എടാട്ട് സ്വദേശിനിയായ ഡോ .ജ്യോതി പയ്യന്നൂർ സെയിന്റ് മേരിസ് ഗേൾസ് ഹൈസ്‌കൂൾ സ്‌കൂൾ , പയ്യന്നൂർ കോളേജ് എന്നിവടങ്ങളിൽ പഠനം പൂർത്തിയാക്കിയ ജ്യോതി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ്‌ പൂർത്തിയാക്കിയത് .

ലിങ്കൺഷെയറിലെ ബോസ്റ്റൺ ബോറോ കൗൺസിലിലെ ട്രിനിറ്റി വാർഡിൽ നിന്ന് മത്സരിച്ച എൻഎച്ച്എസ് ഇംഗ്ലണ്ടിലെ മലയാളി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. ജ്യോതി അരയമ്പത്ത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബോസ്റ്റൺ ഇൻഡിപെൻഡന്റ് ഗ്രൂപ്പിന് വേണ്ടിയാണ് ഡോ.ജ്യോതി മത്സരിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ മേയർ സ്ഥാനാർഥിയായിരുന്ന ജെന്നിഫർ ഇവോൺ സ്റ്റീവൻസാണ് പരാജയപ്പെട്ടത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂർ സ്വദേശിനിയാണ് ഡോ.ജ്യോതി. പയ്യന്നൂരിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മെഡിസിനും പഠിച്ചു. പിന്നീട് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് തുടർ വിദ്യാഭ്യാസം നേടി. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് യുകെയുടെ സ്ഥാപകയും മാനേജിങ് ട്രസ്റ്റിയുമാണ് ഡോ. ജ്യോതി. ലിങ്കൺഷെയറിലെ ബോസ്റ്റണിലാണ് താമസിക്കുന്നത്.

ബോസ്റ്റൺ ബോറോ കൗൺസിലിലെ 15 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 കൗൺസിലർമാരിൽ പകുതിയും നേരത്തെ കൺസർവേറ്റീവ് പാർട്ടി പ്രതിനിധികൾ ആയിരുന്നു. എന്നാൽ ഇത്തവണ അവർ കേവലം 5 സീറ്റുകളിൽ ഒതുങ്ങി. അതേസമയം, പുതിയതായി രൂപം കൊണ്ട ബോസ്റ്റൺ ഇൻഡിപെൻഡന്റ് ഗ്രൂപ്പ് 18 കൗൺസിലർമാരെ വിജയിപ്പിച്ചു. 24 പേരാണ് മത്സരിച്ചത്.

അതിലൊരാരാളാണ് ഡോ. ജ്യോതി. ജ്യോതിക്ക് ഒപ്പം ഒരേ പാനലിൽ മത്സരിച്ച എമ്മ ജയിനിയും വിജയിച്ചു. എമ്മക്ക് 460 വോട്ടുകളും ജ്യോതിക്ക് 381 വോട്ടും ലഭിച്ചു. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥികൾക്ക് 380, 340 വോട്ടുകൾ വീതമേ നേടാൻ കഴിഞ്ഞുള്ളു.

Top