ഖത്തറില്‍ രണ്ട് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്മാര്‍ട്ട് കാറുകള്‍ പുറത്തിറക്കി

ദോഹ: ഖത്തറിലെ രണ്ട് സ്‌കൂളുകള്‍ സ്മാര്‍ട്ട് കാറുകള്‍ പുറത്തിറക്കി. ട്രാഫിക് വിഭാഗം ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ സുതാര്യമാക്കുന്നതിന്റെും ഉന്നത നിലവാരത്തിലാക്കുന്നതിന്റെും വിദ്യാര്‍ഥികളുടെ പരാതികള്‍ അവസാനിപ്പിക്കുന്നതിന്റെയും ഭാഗമായി ബന്ധപ്പെട്ട അതോറിറ്റികള്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡല്ല ഡ്രൈവിംഗ് അക്കാദമി അടക്കം രാജ്യത്തെ രണ്ട് സ്ഥാപനങ്ങള്‍ പുതിയ സ്മാര്‍ട്ട് കാറുകള്‍ പുറത്തിറക്കിയെന്നും ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് കഴിവുകള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന് ഇത് ഉപകരിക്കുമെന്നും ഡയറക്ടര്‍ ഓഫ് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറഞ്ഞു. മറ്റ് സ്‌കൂളുകളിലും സ്മാര്‍ട്ട് കാറുകള്‍ ഉടന്‍ വരും. അപേക്ഷകനും എക്‌സാമിനറും തമ്മിലുള്ള നേരിട്ട ബന്ധം തടയുന്നതിന് ഇതിലൂടെ സാധിക്കും. പാര്‍ക്കിംഗ് ടെസ്റ്റുകളുള്‍പ്പെടെയുള്ള മുഴുവന്‍ ടെസ്റ്റുകളും സ്മാര്‍ട്ട് കാറുകള്‍ വഴിയാക്കുമെന്നും പുതിയ സ്‌കീമില്‍ ഉള്‍പ്പെട്ട മുഴുവന്‍ ടെസ്റ്റുകളും ഇത് വഴിയായിരിക്കുമെന്നും അല്‍ ഖര്‍ജി വ്യക്തമാക്കി. ടെസ്റ്റുകളില്‍ മേല്‍നോട്ടക്കാരായെത്തുന്ന പൊലീസ്് ഓഫീസറുടെ ഇടപെടല്‍ ഇല്ലാതെ തന്നെ ടെസ്റ്റിലെ ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് കാറുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആധുനികമായ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചതോടൊപ്പം ഫലം നേരിട്ട് ട്രാഫിക് വകുപ്പുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന സംവിധാനവും പുതിയ സ്മാര്‍ട്ട് കാറില്‍ സജ്ജമാക്കിയിട്ടുണ്ട്. പുതിയ സ്മാര്‍ട്ട് കാറുകളില്‍ ഇനി മുതല്‍ ടെസ്റ്റുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകുകയില്ല. ഇനി ടെസ്റ്റുകള്‍ക്കിടയില്‍ സംഭവിക്കുന്ന പിഴവുകള്‍ നേരിട്ട് ട്രാഫിക് വകുപ്പുകളില്‍ രേഖപ്പെടുത്തുമെന്നിരിക്കെ പിഴവുകളെ സംബന്ധിച്ച് പരാതിപ്പെടാനോ അത് നിഷേധിക്കാനോ വിദ്യാര്‍ഥിക്ക് സാധിക്കുകയുമില്ല.

Top