ഡബ്ലിനിൽ നടന്ന ആന്റി ലോക്ക് ഡൗൺ പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് എതിരെ നടന്ന ആന്റി ലോക്ക് ഡൗൺ പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഡബ്ലിനിൽ ആണ് പ്രതിഷേധത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സമരം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്യുവായിലെ കസ്റ്റം ഹൗസിലെ യെല്ലോ വെസ്റ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് അയർലൻഡിൽ റാലി സംഘടിപ്പിച്ചിരുന്നത്. സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് ധരിക്കാതെയായിരുന്നു അയർലൻഡിൽ ആളുകൾ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചത്.

എന്നാൽ, ഇതിനെതിരെ ബട്ട് ബ്രിഡ്ജിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ലോക്ക് ഡൗൺ ആവശ്യമുണ്ടെന്ന വാദവുമായി രംഗത്ത് ഇറങ്ങിയ ചെറിയ സംഘമാണ് ഇപ്പോൾ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

നിലവിൽ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം അടിസ്ഥാന രഹിതവും അനാവശ്യവുമാണെന്ന വാദമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. മുഖാവരണം ധരിക്കുന്നത് കൊവിഡിൽ നിന്നും രക്ഷിക്കുമെന്നതിന് അടിസ്ഥാന പരമായി തെളിവുകൾ ഒന്നുമില്ലെന്നും ഇവർ വാദിക്കുന്നു.

മാസ്‌ക്ധരിക്കുന്നത് അനാവശ്യമാണ് എന്നാണ് പ്രതിഷേധക്കാരിൽ മറ്റൊരാൾ വാദിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കുക എന്നത് ഓരോരുത്തരുടെയും താല്പര്യം ആണെന്നും, ഇതിന് ആരെയും നിർബന്ധിക്കരുതെന്നും പ്രതിഷേധക്കാർ വാദം ഉയർത്തുന്നുണ്ട്.

Top