ഫാ. ബൈജുവിനെ തോല്‍പ്പിക്കാന്‍ ഫാ സെബാന്‍ സെബാസ്റ്റ്യന്‍ ! സുമ്പ ഡാന്‍സിനെ തോല്‍പ്പിക്കാന്‍ കൂപ്പണ്‍ ചലഞ്ചുമായി ലൂക്കന്‍. പൊറുതിമുട്ടി വിശ്വാസികള്‍ മലയാളം പള്ളി ബഹിഷ്‌ക്കരിക്കുന്നു !.. ഇന്ത്യക്കാര്‍ക്ക് എതിരെയുള്ള ആക്രമണം പള്ളി പണിയിലും ഉണ്ടാകുമോ ?

ഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലും ചങ്ങനാശേരി -എറണാകുളം -അങ്കമാലി ഗ്രുപ്പ് പോരാട്ടം ശക്തമാകുന്നു .ഫാ ബൈജു കണ്ണംപിള്ളി ചാപ്ലിന്‍ ആയിരിക്കുന്ന ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ കമ്മ്യൂണിറ്റി ഭൂമി വാങ്ങിയതോടെ ‘അഞ്ചുവിളക്കിന്റെ നാട്ടില്‍ നിന്നും എത്തിയ ഫാ സെബാന്‍ സെബാസ്‌റ്യന്‍ ചാപ്ലിന്‍ ആയ ലൂക്കനിലും ഭൂമി വാങ്ങണം പോലും.തന്റെ സ്ഥാനം തെറിക്കുന്നതിന് മുന്‍പേ പള്ളിയോ ഹാളോ ഭൂമിയോ സ്വന്തമാക്കി തങ്കലിപികളില്‍ എഴുതണം . ചര്‍ച്ച് ഡവലപ്പ്‌മെന്റിനു കീഴില്‍ നിലവില്‍ കഴുത്ത് അറത്ത് ലക്ഷത്തിന് മുകളില്‍ നീക്കിയിരിപ്പ് ഉണ്ടാക്കി വെച്ചിട്ടുണ്ട് .അതിനെ വിപുലീകരിക്കുകയാണ് ലക്ഷ്യം . ‘‘സെബാന്റെ മറ്റൊരു തട്ടിപ്പ് ”എന്നാണ് സഭയിലെ പുഴുക്കുത്തുകള്‍ക്ക് എതിരെ പ്രതിരോധം തീര്‍ക്കുന്ന SMC അയര്‍ലണ്ടും സോഷ്യല്‍ മീഡിയ ഫ്ളാറ്റ്ഫോമുകളിലും പ്രചരിക്കുന്നത്.

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ കമ്മ്യൂണിറ്റി സുംബ ഡാന്‍സ് ഇറക്കിയപ്പോള്‍ ”ചര്‍ച്ച് ഡവലപ്പ്‌മെന്റിനുവേണ്ടി പണം പിരിക്കുന്നതിനായി ക്രിസ്തുമസ് മെഗാ സമ്മാന കൂപ്പണ്‍ ഇറക്കിയിരിക്കയാണ് ലുക്കന്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി. ഈ കമ്മ്യൂണിറ്റിയിലെ ചാപ്ലിന്‍ ആണ് ഫാ സെബാന്‍ സെബാസ്‌റ്യന്‍.സെന്ററിലും മാസ് കമ്മ്യൂണിറ്റിയിലും മാറി മാറി കറിയിരിക്കുന്ന ശൂദ്രജീവിയാണ് ഫാ സെബാനൊപ്പമുള്ള സൂത്രധാരന്‍ .

സീറോ മലബാര്‍ അയര്‍ലണ്ട് കമ്മ്യൂണിറ്റി നാല് മത ചാരിറ്റി ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .ആ ചാരിറ്റി ട്രസ്റ്റുകള്‍ ഇപ്പോള്‍ ”ഐറിഷ് സിറോ മലബാര്‍ കാത്തലിക് പ്രോപ്പര്‍ട്ടി ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡ് ബൈ ഗ്യാരണ്ടിയുടെ കീഴില്‍ ആക്കിയിട്ടുണ്ട് . എന്നാല്‍ ഇങ്ങനയുള്ള പിരിവുകള്‍ക്ക് ഏതുട്രസ്റ്റ് രജിസ്‌ട്രേഷനില്‍ ആണ് പെട്ടിരിക്കുന്നത് എന്ന് വ്യക്തമല്ല . ട്രസ്റ്റുകള്‍ സിഎല്‍ജിയില്‍ നിയമാനുസൃതമായി ലയിപ്പിച്ചെങ്കില്‍ ഏതു ചാരിറ്റിയുടെ പേരില്‍ ആണ് കൂപ്പണുകള്‍ അടിച്ചിരിക്കുന്നത് ?ഇത്തരം സമ്മാന കൂപ്പണുകളും പിരിവുകളും നിയമാനുസൃതം ആണോ ? ചോദ്യങ്ങള്‍ ചോദിക്കുന്ന വിശ്വാസികള്‍ ഉണ്ട് !

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യക്ക് എതിരായി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മണിപ്പുര്‍ കലാപകാരികളെ പിന്തുണക്കാന്‍ പണം പിരിച്ച് എന്നും ആരോപണവും പരാതിയും നിലനില്‍ക്കുന്നിടത്താണ് ഫാ സെബാന്‍ സെബാസ്‌റ്യന്‍ പുതിയ പിരിവുകള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇന്ത്യക്ക് എതിരായിട്ടുള്ള നീക്കമായിട്ടാണ് മണിപ്പൂര്‍ പിരിവിനെ ജനവും സര്‍ക്കാരും നോക്കിക്കാണുന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിനായി ഫണ്ട് പിരിച്ചത് ചോദ്യം ചെയ്യപ്പെട്ടതാണ്. മണിപ്പൂരിനുവേണ്ടി അന്ന് പിരിച്ച ഫണ്ട് തിരിച്ചുവന്നു എന്ന് പറയുന്നു . അത് എന്ത് ചെയ്തു എന്ന് വ്യക്തമല്ല എന്നും പൊതുജനം ചോദിക്കുന്നുണ്ട് .ലൂക്കനില്‍ ചോദ്യം ചെയ്യുന്നവരെ പള്ളിയില്‍ നിന്നും അകറ്റി സ്വന്തം തീരുമാനങ്ങള്‍ സേച്ഛാധിപതിയായി അടിച്ചെല്പിക്കുന്നു എന്നും പരാതിയുണ്ട് .സെന്റര്‍ കമ്മറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിറ്റിയിലേക്ക് തിരിച്ചുവന്നു പ്രമുഖ സ്ഥാനം വഹിക്കുന്ന ആള്‍ ആണ് ഫാ സെബാന്‍ സെബാസ്റ്റിന്റെ ഉപദേശി .

രാജ്യം മുഴുവന്‍ വായ്പ്പ തട്ടിപ്പ് നടത്തുന്ന ഒന്നുരണ്ട് ക്രിമിനല്‍ കേസിലെ പ്രതിയാണ് മറ്റൊരു മാസ് കമ്മ്യൂണിറ്റിയിൽ ഫാ സെബാൻ സെബാറ്റിൻറെ ഇഷ്ടക്കാരനായി നിയമിച്ചിരിക്കുന്ന പ്രധാന കമ്മറ്റിക്കാരനും ഉപദേശിയും.

” മലയാളികള്‍ എളുപ്പത്തില്‍ പറ്റിക്കപ്പെടാവുന്ന വിഭാഗത്തിന്റെ ശക്തമായ സാന്നിധ്യം ആണ് മതചിന്ത . ചാരിറ്റി വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന വിശ്വാസികള്‍ പലപ്പോഴും പറ്റിക്കപ്പെടുന്നു.ചാരിറ്റി വലിയൊരു വിഭാഗം ആളുകള്‍ക്ക് ആശ്വാസമാവുന്നതോടൊപ്പം തന്നെ വ്യവസ്ഥാപിതമായ തട്ടിപ്പിന്റെ മറുവശവും സ്വാഭാവികമായി വളരുന്നു. മത ഭരണ നേതൃത്വത്തിന്റെ പരാജയത്തെ മൂടിവെക്കാന്‍ കുറുക്കു വഴികളിലൂടെ പണം സമ്പാദിക്കുന്ന വിഭാഗവും ചേര്‍ന്ന് വളരെ തന്ത്രപരമായി ചാരിറ്റി ഉപയോഗപ്പെടുത്തുകയാണ്.ഏറ്റവും നിസ്സഹായരും ദുര്‍ബലരുമായ ഇരകളെയും നിസ്വാര്‍ത്ഥരായ ചില ശുദ്ധാത്മകളുടെ മതബോധത്തേയും ഒരേ പോലെ ചൂഷണം ചെയ്യപ്പെടുന്നു” .

അയര്‍ലണ്ടില്‍ പലയിടത്തും ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നതിന്റെ പ്രധാനം കാരണം ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ മാര്‍ക്കറ്റില്‍ വരുന്ന വീടുകള്‍ എല്ലാം വാങ്ങുന്നു .ചോദിക്കുന്ന പണത്തില്‍ അധികം കൊടുത്ത് മത്സരിച്ച് വീട് വാങ്ങുമ്പോള്‍ ഐറീഷ്‌കാര്‍ക്ക് വീട് കിട്ടുന്നില്ല , മാത്രമല്ല വീടുകളുടെ വില വലിയ തോതില്‍ വര്‍ദ്ധിക്കുന്നു എന്നതാണ് പ്രധാന ആരോപണം .ലുക്കനില്‍ ചില പ്രദേശത്ത് ഐറീഷുകാര്‍ ഒരാളും ഇല്ലാത്ത കോളനികള്‍ പോലും ഉണ്ട് .

മലയാളികളും ആഫ്രിക്കന്‍സും മാത്രം ജീവിക്കുന്ന ഏരിയകള്‍ .ഇന്ത്യന്‍സ് എത്തിയതോടെ ആ പ്രദേശത്തെ ഐറീഷുകാര്‍ പോലും വീടുകള്‍ വിട്ടു പോകുന്നു . വീട് വാങ്ങല്‍ മത്സരത്തിനുശേഷം പള്ളി പണി -ഭൂമി വാങ്ങല്‍ മത്സരം കൂടി നടക്കുന്നതോടെ മലയാളികളെ തിരഞ്ഞു പിടിച്ച് അടി തുടങ്ങുമോ എന്ന് ഭയക്കുന്നവരും ഉണ്ട് .

സേവനത്തിനായി എത്തുന്നവര്‍ സ്വയം ഈഗോയ്ക്കും വിജയത്തിനും വേണ്ടി സേച്ഛാധിപതികളായി ഭരണം നടത്തുമ്പോള്‍ കീശയിലെ കാശ് പോവുക മാത്രമല്ല സ്വന്തം ശരീരത്തിന് കേട് സംഭവിക്കുമോ എന്ന കാര്യം കൂടി മനസിലാക്കണം. പണീഷ്‌മെന്റ് ട്രാന്‍സ്ഫാറുകളില്‍ എത്തുന്നവര്‍ കാലാവധി കഴിഞ്ഞു തിരിച്ചു പോകും.ഇവിടെ സെറ്റില്‍ ചെയ്യേണ്ടവരുടെയും അവരുടെ മക്കള്‍ക്കും ആയിരിക്കും ജീവിതത്തില്‍ പരിക്ക് പറ്റുക !

 

Top