ഏകത ഷാർജ’’ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു..

‘’ഏകത ഷാർജ’’ യുടെ നേതൃത്വത്തിൽ, കോവിഡ് കാലഘട്ടത്തിൽ ആതുര ശുശ്രൂഷ രംഗത്ത് മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു കൊണ്ടുള്ള ഒരു ചടങ്ങു് വെള്ളിയാഴ്ച, ജനുവരി 15 ന്, ഓൺലൈൻ മാധ്യമത്തിലൂടെ നടത്തുകയുണ്ടായി. ശ്രീ. ഉത്തം ചാന്ദ് – കോൺസുൽ, കോൺസുലേറ്റ് ഓഫ് ഇന്ത്യ, ദുബായ് ആയിരുന്നു മുഖ്യ അതിഥിയായി എത്തിയത്. ഏകത വെൽഫേർ കമ്മിറ്റി ജോയിന്റ് കൺവീനർ ശ്രീ ഷിയാൽ അയ്യത്താൻ സ്വാഗത പ്രസംഗവും, ഏകത പ്രസിഡന്റ് ശ്രീ.രാജീവ് കുമാർ അധ്യക്ഷ പ്രസംഗവും നടത്തി.

സ്പെഷ്യലിസ്റ് ഹെമറ്റോളജിസ്റ്റും, ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്റർ ന്റെ ഡെപ്യൂട്ടി മെഡിക്കൽ ഡൈറക്ടറും ആയ ഡോക്ടർ ആസ്മാ മുഹമ്മദ് അമർ, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ, അട്ടപ്പാടി യുടെ ചീഫ് മെഡിക്കൽ ഓഫീസർ ശ്രീ.നാരായൺ, ഫ്.ഓ.ഐ. ദുബായ് മി‌ഡിൽ ഈസ്റ്റ് കോർ കമ്മിറ്റി മെമ്പറും , ശ്രീനിധി റീഹാബിലിറ്റേഷൻ ഇനിഷ്യറ്റിവ്സ് മി‌ഡിൽ ഈസ്റ്റ് കോർഡിനേറ്ററും, സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ജെ. ഗണേഷ് കുമാർ എന്നീ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഡോക്ടർമാരെയും, ആതുര ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന മറ്റു പ്രവർത്തകരെയും ആദരിച്ചു കൊണ്ടുള്ള ഒരു ഫിലിമും പ്രദര്ശിപ്പിച്ചു. ഏകതയുടെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തെക്കുറിച്ച്, ഏകത ജനറൽ സെക്രട്ടറി ശ്രീ.വിനോദ് നമ്പ്യാർ വിശദീകരിച്ചു. ഫ്.ഓ.ഐ. പ്രസിഡന്റ് ശ്രീ.മോഹൻ, ഷാർജ കാസ്മിയ ഹോസ്പിറ്റലിലെ ഡോക്ടർ സതീഷ് കൃഷ്ണ എന്നിവർ ആശംസ പ്രസംഗം നടത്തി. ഏകത വെൽഫേർ കമ്മിറ്റി കൺവീനർ ശ്രീ.കൃഷ്ണ ദാസ് നന്ദി പ്രകടനം നടത്തി.

Top