യുകെയില്‍ കൗമാരക്കാര്‍ക്ക് എനര്‍ജി ഡ്രിങ്ക്സുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു

എനര്‍ജി ഡ്രിങ്ക്സുകളുടെ പരിധി വിട്ട ഉപയോഗം കുട്ടികളില്‍ വിവിധ ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നത് നേരത്തെ തന്നെ പലവിധി ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അതിനാല്‍ ഇവയെ പ്രായപൂര്‍ത്തിയാകാത്തവര്‍ വാങ്ങി ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് യുകെ. ഇത്തരം പാനീയങ്ങള്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ വാങ്ങുന്നതിനും വ്യാപാരികള്‍ അവ കുട്ടികള്‍ക്ക് വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ താന്‍ ഒരുങ്ങുന്നുവെന്നാണ് തെരേസ വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്‍ പൊണ്ണത്തടിയും അമിതഭാരവും ഉണ്ടാക്കുന്ന ഇത്തരം ഡ്രിങ്ക്സുകള്‍ അവരില്‍ ദന്തക്ഷയം, മോശം പെരുമാറ്റം, ഉറക്കപ്രശ്നങ്ങള്‍, തുടങ്ങിയവക്ക് കൂടി കാരണമായി വര്‍ത്തിക്കുന്നുവെന്നും വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം ഡ്രിങ്ക്സുകള്‍ക്ക് മേല്‍ പിടിമുറുക്കാന്‍ തെരേസ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. ഇത് പ്രകാരം കഫീന്‍ കൂടുതലായി അടങ്ങിയിരിക്കുന്ന കോള, റെഡ്ബുള്‍ പോലുള്ള ഡ്രിങ്ക്സുകളുടെ കാര്യം പരുങ്ങലിലാകുമെന്നുറപ്പാണ്.

250 മില്ലി ലിറ്റര്‍ എനര്‍ജി ഡ്രിങ്ക്സില്‍ 80 മില്ലിഗ്രീം കഫീനാണ് അടങ്ങിയിരിക്കുന്നത്. കടുപ്പത്തിലുള്ള ഒരു കപ്പ് കോഫി, മൂന്ന് കാന്‍ കൊള എന്നിവയിലടങ്ങിയിരിക്കുന്ന കഫീന് തുല്യമായ അളവിലുള്ള കഫീനാണിത്. സാധാരണ സോഫ്റ്റ് ഡ്രിങ്ക്സിലുള്ളതിനേക്കാള്‍ 65 ശതമാനം അധികം പഞ്ചസാരയെയും ചില എനര്‍ജി ഡ്രിങ്കുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇത്തരം ഡ്രിങ്ക്സുകള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പരിധി വിട്ട് ഉപയോഗിക്കുന്നത് കാരണമുണ്ടാക്കുന്ന പ്രതിസന്ധി വെളിപ്പെടുത്തിക്കൊണ്ടുള്ള ശക്തമായ ക്യാമ്പയിനിംഗിനെ തുടര്‍ന്ന് വലിയ റീട്ടെയിലര്‍മാര്‍ നിലവില്‍ സ്വമേധയാ എനര്‍ജി ഡ്രിങ്ക്സുകള്‍ കുട്ടികള്‍ക്ക് വില്‍ക്കുന്ന പതിവ് ഉപേക്ഷിക്കാന്‍ സ്വമേധയാ തയ്യാറായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ അപ്പോഴും ചെറിയ ഷോപ്പുകള്‍ ഇത്തരം ഡ്രിങ്ക്സുകള്‍ ചെറിയ കുട്ടികള്‍ക്ക് പോലും തീരെ ചിന്തിക്കാതെ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച നിയമം വിട്ട് വീഴ്ചയില്ലാത്തതാക്കാന്‍ തെരേസ കടുത്ത തീരുമാനമെടുക്കാന്‍ പോകുന്നത്. ഒരു ലിറ്ററില്‍ 320 മില്ലി ഗ്രാമില്‍ കൂടുതല്‍ കഫീനുള്ള ഡ്രിങ്ക്സുകള്‍ നിരോധിക്കാനാണ് ഇത് സംബന്ധിച്ച് നടത്തിയ കണ്‍സള്‍ട്ടഷനിലൂടെ ജനം പ്രതികരിച്ചിരുന്നത്. യുകെയില്‍ 18 വയസിന് കുറവുള്ളവരില്‍ മൂന്നില്‍ രണ്ട് ഭാഗം പേരും 6 മുതല്‍ 9 വയസ് വരെ പ്രായമുള്ളവരില്‍ 25 ശതമാനം പേരും എനര്‍ജി ഡ്രിങ്ക്സുകള്‍ കഴിക്കുന്നവരാണെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്ത് വന്നതും തെരേസയെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചിട്ടുണ്ട്.

Top