എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ ഇൻ ഫിലാഡെൽഫിയയുടെ യുടെ മുപ്പതാമത് ക്രിസ്മസ് ആഘോഷം സംപ്രേക്ഷണം പ്രവാസി ചാനലിൽ

ബിനു ജോസഫ്, മല്ലപ്പള്ളി

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ ഇൻ ഫിലാഡെൽഫിയയുടെ യുടെ മുപ്പതാമത് ക്രിസ്മസ് ആഘോഷം ഫിലഡൽഫിയ ജോർജ് വാഷിംഗ്ടൺ ഹൈസ്‌കൂളിൽ വച്ച് പൂർവാധീകം ഭംഗിയായി നടത്തപ്പെട്ടു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ പൂർണമായുള്ള ടെലികാസ്‌റ് പ്രവാസി ചാനലിൽ ക്രിസ്മസ് ദിവസം ഞായറാഴ്ച ന്യൂ യോർക്ക് ടൈം മൂന്നു മണിക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് കാണാവുന്നതാണ്. യുണൈറ്റഡ് മീഡിയ വഴി മലയാളം ഐ പി ടി വി, ബോം ടി വി എന്ന വിതരണ ശൃംഖല വഴിയായും കൂടാതെ www.pravasichannel.com വഴിയും കാണാം.

philaecuxmas-2

ഹിസ് ഗ്രേസ് സക്കറിയ മാർ നിക്കോളവോസ്, സ്റ്റേറ്റ് സെനറ്റർ ജോൺ പി. സബറ്റീനാ ജൂനിയർ തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരുന്നു.

EFICP ചെയർമാൻ റെവ. ഫാദർ ഷിബു വേണാട് മത്തായി, കോചെയർമാൻ റെവ. ഫാദർ സജി മുക്കൂറ്റ്, ICCP ചെയർ , വെരി റെവ. ഫാദർ. M .K . കുര്യാക്കോസ് , Gen .സെക്രട്ടറി, മാത്യു സാമുവേൽ, ജോയിന്റ് സെക്രട്ടറി, കോശി വർഗീസ്, ട്രെഷറർ, ബിജി ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ, ബിനു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മിറ്റി ഈ വിജയത്തിനു വേണ്ടി പ്രവർത്തിച്ചത്.

മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇപ്പ്രാവശ്യം പ്രോഗ്രാം ചാർട്ടിൽ വരുത്തിയ നൂതനമായ മാറ്റം കൃത്യ സമയത്ത് തുടങ്ങി അവസാനിപ്പിക്കാൻ വളരെ സഹായിക്കുകയും അത് പങ്കെടുത്തവരുടെയും ആസ്വാദകരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമാവുകയും ചെയ്തതായി പ്രോഗ്രാംകോർഡിനേറ്റർ, ബിനു ജോസഫ് പറഞ്ഞു.

തോമസ് എബ്രഹാം (ബിജു)വിന്റെ നേതൃത്വത്തിൽ മനോഹരമായ ഗാനങ്ങൾ ആലപ്‌ളിച്ച എക്യൂമെനിക്കൽ കൊയർ പ്രേത്യേകം ശ്രദ്ധ നേടി.

അജു മാത്യു, ആൻസി തോമസ്, ജോസ് തോമസ്, റീന സൂസൻ മാത്യൂസ് എന്നിവർ MCമാർ ആയി തിളങ്ങി.

സജീവ് ശങ്കരത്തിൽ, ഐജ് മാത്യു, ചെറിയാൻ കോശി, ജോർജ് എം മാത്യു, സ്റ്റാൻലി ജോൺ, റോയ് മാത്യു, വിമൻസ് ഫോറം അംഗങ്ങൾ തുടങ്ങി വോളന്റീർസിന്റെ ഒരു നീണ്ട നിരതന്നെ എല്ലാത്തിനും പിന്നിൽ അഹോരാർത്ഥം പ്രവർത്തിച്ചു.

സമയകൃത്യ നിഷ്ടകൊണ്ടും പരിപാടികളുടെ മേന്മ കൊണ്ടും വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു ഇപ്പ്രാവശ്യത്തെ എക്യൂമെനിക്കൽ ക്രിസ്മസ് പ്രോഗ്രാം എന്ന പങ്കെടുത്ത എല്ലാവരുടെയും അഭിപ്രായം തന്നെ ആയിരുന്നു, ഈ വിജയത്തിന്റെ സാക്ഷ്യപത്രം.

കൂടുതൽ വിവരങ്ങൾക്ക് 19083455983 എന്ന നമ്പരിൽ വിളിക്കാം.

Top