
ലീമെറിക്ക്. അയര്‍ലന്‍ഡിലെ ലീമെറിക്കില്‍ എറണാകുളം സ്വദേശിനിയായ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. അയര്‍ലന്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) പ്രസിഡന്റ് പ്രദീപ് രാം നാഥിന്റെ ഭാര്യയുമായ സുജ പ്രദീപ് (50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കുടുംബസമേതം ഔട്ടിങിന് പോയ സ്ഥലത്ത് വെച്ചാണ് സുജ പ്രദീപിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ലീമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്ത് എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ഥിനികളായ നീനു, സോനു എന്നിവരാണ് മക്കള്‍. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തും.