യൂറോപ്യന്‍ ട്രാഫിക് പോലീസ് യൂറോപ്പിലാകെ പരിശോധന നടത്തുന്നു , വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ !

ഡബ്ലിന്‍: യൂറോപ്യന്‍ ട്രാഫിക് പോലീസ് യൂറോപ്പിലാകെ പരിശോധന നടത്തുന്നു .ആയതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതു നന്നായിരിക്കും .ഇന്ന് ഡ്രൈവ് ചെയ്ത് പോകുന്നുണ്ടെങ്കില്‍ സീറ്റ് ബെല്‍റ്റിടാന്‍ മറക്കരുത് .കുട്ടികളെ സീറ്റ് ബെല്‍റ്റ് ഇടീക്കാനും മറക്കരുത് .അതുപോലെ തന്നെ നിയമപരമായ പ്രായത്തില്‍ ഉള്ള കുട്ടികളെ കാര്‍ സീറ്റില്‍ ഇരുത്താനും മറക്കരുത് . റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ ട്രാഫിക് പോലീസ് നെറ്റ്‌വര്‍ക്ക് (TISPOL) ഇനീഷിയേറ്റീവിന്റെ ഭാഗമായി യൂറോപ്പിലാകെ പരിശോധന നടക്കുകയാണ്. അയര്‍ലന്‍ഡില്‍ ഗാര്‍ഡയും ഈ പദ്ധതിയുമായി സഹകരിച്ച് നിരത്തിലുണ്ട്. സീറ്റി ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും.

സീറ്റ് ബെല്‍റ്റിടുകയെന്നത് വളരെ എളുപ്പവും ലളിതവുമായ പരിപാടിയാണെന്നും ഇതിലൂടെ വാഹനപകമുണ്ടാകുമ്പോള്‍ ഇടിയുടെ ആഘാതം കുറയ്ക്കാനാകുമെന്നും TISPOL പ്രസിഡന്റ് എയ്ഡന്‍ റെയ്ഡ് പറഞ്ഞു. എന്നാല്‍ ഇപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരും യാത്രികരും ധാരാളമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് മുതല്‍ ആരംഭിക്കുന്ന ഈ പ്രോഗ്രാം ഞായറാഴ്ച വരെ തുടരും. യൂറോപ്യന്‍ നിയമമനുസരിച്ച് ഡ്രൈവര്‍മാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അമിതവേഗത കഴിഞ്ഞാല്‍ റോഡപകടങ്ങളില്‍ മരണത്തിന് കാരണമാകുന്ന ഏറ്റവും വലിയ പ്രശ്‌നം സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ്.

യൂറോപ്യന്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള സുരക്ഷാ നിര്‍ദേശങ്ങളനുസരിച്ച് എയര്‍ബാഗുകള്‍ സീറ്റ് ബെല്‍റ്റിന് പരിഹാരമാകുന്നില്ല. അതുകൊണ്ട് വാഹനത്തില്‍ കയറുമ്പോള്‍ ആദ്യം സീറ്റ് ബെല്‍റ്റ് ധരിക്കുക, സുരക്ഷിതമായ യാത്ര ആസ്വദിച്ച് പിഴയും ഒഴിവാക്കുക.

 

Top