താൻ തികഞ്ഞ കുടുംബക്കാരനാണ്,ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല! ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കുടുംബ ബന്ധത്തെക്കുറിച്ച് പറഞ്ഞത് ചര്‍ച്ചയാകുന്നു

ലണ്ടന്‍: താൻ തികഞ്ഞ കുടുംബക്കാരനാണ്,ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല! ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കുടുംബ ബന്ധത്തെക്കുറിച്ച് പറഞ്ഞത് വലിയ ചര്‍ച്ചയാകുന്നു.ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നും കുടുംബത്തെ ചേര്‍ത്തു പിടിക്കുന്ന വ്യക്തിയാണ്. മുമ്പും കുടുംബ ബന്ധങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഋഷി സുനക് ടാക്ക് ടിവിയില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. സ്ത്രീ എന്ന പദത്തിന് നിര്‍വചനമായി ഋഷി സുനക് പറഞ്ഞതിങ്ങനെയാണ്, ഞാന്‍ ഒരാളെ വിവാഹം ചെയ്തിട്ടുണ്ട്.

എനിക്ക് രണ്ട് പെണ്‍മക്കളുണ്ട് എന്നായിരുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടകാര്യം സമൂഹം അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.തികഞ്ഞ കുടുംബക്കാരനാണ് താന്‍ എന്നു പറഞ്ഞ ഋഷി സുനക് എന്നും കുടുംബ മൂല്യങ്ങളെ വിലമതിക്കുന്നു എന്നും പറഞ്ഞു. ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് കാര്യക്ഷമമായ നടപടികള്‍ തീര്‍ച്ചയായും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സുമായി ഒരു പുതിയ കരാര്‍ ഉണ്ടാക്കുന്നുണ്ട്. അതുപോലെ ബോറിസ്ജോണ്‍സന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രീതി പട്ടേല്‍ കൊണ്ടുവന്ന റുവാണ്ടന്‍ പദ്ധതി വേഗത്തില്‍ നടപ്പിലാക്കുമെന്നും ഋഷി പറഞ്ഞു.

ഇതിനിടെ അടുത്തയാഴ്ച നടക്കുന്ന സമരങ്ങളുടെ ഒരു പുതിയ തരംഗത്തിന് മുന്നോടിയായി നഴ്സുമാരുടെ ”വലിയ” ശമ്പള വര്‍ദ്ധനവ് സര്‍ക്കാരിന് താങ്ങാനാവില്ലെന്ന് പ്രധാനമന്ത്രി റിഷി സുനക് മുന്നറിയിപ്പ് നല്‍കി.ടോക്ക്ടിവിയില്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലാണ്, നഴ്സുമാര്‍ ആവശ്യപ്പെടുന്ന പത്തൊന്‍പത് ശതമാനം വേതന വര്‍ദ്ധനവ് സര്‍ക്കാരിന് താങ്ങാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ എന്‍എച്ച്എസിന് ബോര്‍ഡിലുടനീളം നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നഴ്സുമാര്‍ നമുക്കെല്ലാവര്‍ക്കും അവിശ്വസനീയമായ വിധത്തില്‍ ജോലി ചെയ്യുന്നു, പകര്‍ച്ചവ്യാധിയുടെ സമയത്ത് അവര്‍ അത് പ്രകടമാക്കി,” കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട സമയത്ത് വിശാലമായ പൊതുമേഖലാ ശമ്പള നിയന്ത്രണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നഴ്സുമാര്‍ക്ക് വലിയ ശമ്പള വര്‍ദ്ധനവ് നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും, എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വലിയൊരു വേതന വര്‍ദ്ധനവിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അംഗങ്ങള്‍ അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും സമരം ചെയ്യും. ആര്‍സിഎന്‍ 19 ശതമാനം ശമ്പള വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും യൂണിയന്‍ പറയുന്നു. എന്നാല്‍ ഈ ആവശ്യം പ്രധാനമന്ത്രി റിഷി സുനക്കും ലേബര്‍ നേതാവായ സര്‍ കെയര്‍ സ്റ്റാര്‍മറും നിരസിച്ചു.

Top