യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തി; ഇന്ന് അറിയപ്പെടുന്ന ജൈവകര്‍ഷകന്‍

കൃഷ്ണ മാക്കെന്‍സി പത്തൊമ്പതാമത്തെ വയസിലാണ് ഇന്ത്യയിലെത്തിയത്. ജെ.കൃഷ്ണമൂര്‍ത്തി സ്കൂള്‍ ഓഫ് യു.കെയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഉടനെയായിരുന്നു അത്. ഇന്ത്യയിലെത്തിയ കൃഷ്ണ തമിഴ് നാട്ടിലെ ഓറോവില്‍ എന്ന സ്ഥലത്തെത്തി അവിടുത്തുകാരനായിരിക്കുകയാണ്.  തമിഴ് നാട്ടിലെ ആഗോള നഗരമാണ് ഓറോവില്‍. അവിടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമായി 50,000 പേരാണ് ജീവിക്കുന്നത്. പരിസ്ഥിതി സൌഹാര്‍ദ്ദപരമായ ജീവിതം അവര്‍ അവിടെ പരിശീലിക്കുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൃഷ്ണ എന്ന ചെറുപ്പക്കാരന്‍ ഇംഗ്ലണ്ടില്‍ നിന്നും തമിഴ് നാട്ടിലെത്തുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് വയസ് 40. പഠിക്കുന്ന സമയത്ത് കൃഷണമൂര്‍ത്തി സ്കൂളിലെ വിക്ടോറിയന്‍ വെജിറ്റബിള്‍ ഗാര്‍ഡന്‍ നടത്തിയ പരിചയമുണ്ടായിരുന്നു അദ്ദേഹത്തിന്.

കൃഷ്ണ അദ്ദേഹത്തെ തന്നെ വിളിക്കുന്നത് ‘ജൈവ കര്‍ഷകന്‍’ എന്നാണ്. കൃഷ്ണ പറയുന്നത്, പ്രകൃതി തന്നെ പൂര്‍ണമാണ്. അതിനെ വിപുലീകരിക്കാന്‍ നാമായി ഒന്നും ചെയ്യേണ്ടതില്ല എന്നാണ്. അതിനാല്‍ ജൈവ കൃഷിയാണ് ഏറ്റവും മികച്ച കൃഷിരീതിയെന്നും. ഇതില്‍ നിന്നുകൊണ്ടാണ് അദ്ദേഹം കൃഷി നയിച്ചത്. ഇന്ന് അദ്ദേഹത്തിന്‍റെ സോളിറ്റിയൂഡ് ഫാമില്‍ (Solitude Farm) 140 തരം ചെടികളുണ്ട്. അതില് തന്നെ പഴവും പച്ചക്കറിയും ധാന്യവര്‍ഗങ്ങളുമെല്ലാം പെടുന്നു.  സീതാപ്പഴം, മാങ്ങ, പപ്പായ, പേരയ്ക്കാ, തക്കാളി, കാരറ്റ്, ബീന്‍സ്, വാഴപ്പഴം, വിവിധ ഔഷധസസ്യങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. നൂറു ശതമാനവും ജൈവ കൃഷിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാസവളങ്ങളൊന്നും തന്നെ അദ്ദേഹം ചേര്‍ക്കുന്നുമില്ല. ഈ വിഭവങ്ങളെല്ലാം തയ്യാറാക്കി അദ്ദേഹം അത് കഫെയില്‍ വിളമ്പുന്നുമുണ്ട്. യാതൊരു മായവും ചേര്‍ക്കാതെ തന്നെ അത് നമ്മുടെ പ്ലേറ്റുകളിലെത്തും. കൂടാതെ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുകയും, സ്കൂളിലെയും കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥികളെ തരിശായിക്കിടകുന്ന നിലത്ത് കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുകയും അതില്‍ നിന്നും അവര്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ ഉണ്ടാക്കുവാനും അവരെ സഹായിച്ചു.

Top