അമേരിക്കൻ മലയാളി എഴുത്തുകാർക്കൊപ്പം ഫൊക്കാനാ ടുഡേ.

ബിജു കൊട്ടാരക്കര

ഫ്ലോറിഡ: അമേരിക്കൻ മലയാളി എഴുത്തുകാർക്കും, ഇംഗ്ലീഷിൽ എഴുതുന്ന അമേരിക്കൻ മലയാളി യുവ എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുവാൻ ഫൊക്കാനാ ടുഡേ അവസരം ഒരുക്കുന്നതായി ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് അറിയിച്ചു. ഫൊക്കാന മൂന്ന് മാസങ്ങൾ കൂടുമ്പോൾ പുറത്തിറക്കുന്ന ഫൊക്കാനാ ടുഡേ മുഖപത്രത്തിൽ സപ്ലിമെൻ്റ് പേജുകൾ മാറ്റിവച്ചാണ് അമേരിക്കൻ മലയാളി എഴുത്തുകാർക്കും, യുവ എഴുത്തുകാർക്കുമായി ഫൊക്കാനാ അവസരമൊരുക്കുന്നത്. മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള മുതൽ പുതുതലമുറയിലെ സുഭാഷ് ചന്ദ്രൻ വരെ ഫൊക്കാനയുടെ ആദരവുകൾ സ്വീകരിച്ച എഴുത്തുകാരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഫൊക്കാനയുടെ സ്നേഹം സ്വീകരിച്ചവരാണ്.കൂടാതെ മലയാള ഭാഷയ്ക്ക് ഫൊക്കാനാ നൽകുന്ന ആദരവായ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിലൂടെ നിരവധി മലയാള ഭാഷാ പണ്ഡിതരേയും ഫൊക്കാനാ വർഷം തോറും ആദരിക്കുന്നു. മലയാണ്മയെ ഇത്രത്തോളം പ്രോജ്വലമാക്കിയ മറ്റൊരു സംഘടന കേരളത്തിന് പുറത്തില്ല. അതു കൊണ്ടാണ് ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയിൽ സാഹിത്യത്തിന് ഇടം കൊടുക്കുവാൻ തീരുമാനിച്ചത്. രണ്ട് വർഷങ്ങളിലായി പ്രസിദ്ധീകരിക്കുന്ന സാഹിത്യരചനകളിൽ നിന്നും തെരഞ്ഞെടുക്കുന്നവ ഫൊക്കാനാ സുവനീറിലും ഉൾപ്പെടുത്തും. അങ്ങനെ അമേരിക്കൻ മലയാളി എഴുത്തുകാർക്കും യുവതലമുറയിലെ എഴുത്തുകാർക്കും ഫൊക്കാനയുടെ ആദരവ് നൽകുക എന്നതാണ് ലക്ഷ്യമെന്ന് ജോർജി വർഗീസ് പറഞ്ഞു.

അമേരിക്കൻ മലയാളികളിൽ നിരവധി എഴുത്തുകാർ മലയാള സാഹിത്യ രംഗത്ത് സജീവമായി കഴിഞ്ഞു സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ വരെ അവരെ തേടിയെത്തുന്നു കേരളത്തിലെ വലിയ പ്രസാധകരിലൂടെ അവരുടെ പുസ്തകങ്ങൾ പുറത്തിറങ്ങുന്നു. മലയാള സാഹിത്യ ലോകത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഫൊക്കാനായുടെ സാഹിത്യ പുരസ്കാരങ്ങൾ അക്കാദമി അവാർഡിനൊപ്പം പരിഗണിക്കുന്നു എന്ന് എഴുത്തുകാർ തന്നെ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മലയാള സാഹിത്യ രംഗത്ത് അമേരിക്കൻ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും ലോക സാഹിത്യ രംഗത്ത് അമേരിക്കൻ മലയാളി യുവതലമുറയുടേയും, ഇംഗ്ലീഷിൽ എഴുതുന്നവരുടേയും കടന്നുവരവ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണന്ന് ഫൊക്കാനാ ടുഡേ ചീഫ് എഡിറ്റർ ബിജു കൊട്ടാരക്കര അറിയിച്ചു.

ഇനിയും പുറത്തിറങ്ങുന്ന ഫൊക്കാനാ ടുഡേയിലേക്ക് സാഹിത്യ സംബന്ധമായ രചനകൾ [email protected] / [email protected] അയക്കാവുന്നതാണ്. രചനകൾക്കൊപ്പം എഴുത്തുകാരുടെ ഫോട്ടോയും അറ്റാച്ച് ചെയ്യേണ്ടതാണ്.

Top