ഡബ്ലിൻ : ഇന്ന് രാവിലെ മുതൽ കാണാതായ മലയാളിയായ അശ്വതി രാജശേഖരന്റെ മൃതശരീരം കണ്ടെത്തി.ബ്രേ മേഖലയില്‍ നിന്നും അശ്വതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.സുഹൃത്തുക്കൾ ഹോസ്പിറ്റലിൽ എത്തി ഡബ്ലിനിലെ ചെറിവുഡില്‍ നിന്നും കാണാതായ മലയാളി യുവതിയായ അശ്വതി രാജശേഖരന്റെ മൃതശരീരം ആണെന്ന് തിരിച്ചറിയുകയായിരുന്നു.പോസ്റ്റുമോർട്ടത്തിനായി അശ്വതിയുടെ മൃതശരീരം ലോക്കലിസ്‌ടൗൺ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
ഇന്നലെ ബ്രെയിൽ തന്നെയുള്ള ഒരു ഐടി ഉദ്യോഗസ്ഥൻ ആയ അനീഷ് സോജനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . കഴിഞ്ഞ ആഴ്ച്ച അയര്‍ലന്റിലെത്തി ഒരു മാസം മുമ്പേ ആത്മഹത്യ ചെയ്ത കർണാടക സ്വദേശി സന്‍ജോ സുനിലിന്റെ വാര്‍ത്ത മലയാളി സമൂഹം വേദനയോടെ കേട്ടത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞതിന് പിന്നാലെയുള്ള യുവാവിന്റെ ആത്മഹത്യ അടുത്തറിയാവുന്നവര്‍ക്ക് അടക്കം ഉണ്ടാക്കിയ ഞെട്ടല്‍ വിട്ടും മാറും മുമ്പേ മലയാളി സമൂഹത്തിനിടയില്‍ മറ്റൊരു ദുരത് വാര്‍ത്തകൂടി എത്തുകയാണ്.
ഇന്നലെ ഓഫീസില്‍ നിന്നും തിരികെ ലുവാസില്‍ മടങ്ങിയെത്തിയ അശ്വതി ഡാൽക്കി കടല്‍ തീരത്ത് എത്താനുള്ള സാഹചര്യം അന്വേഷിക്കുന്നുണ്ട് .ഡബ്ലിന്‍ ചെറിവുഡ് ഏരിയായില്‍ താമസിക്കുന്ന ഡബ്ലിന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ഹേയ്‌സ് കണ്‍സള്‍ട്ടന്‍സിയില്‍ ഐ ടി ഉദ്യോഗസ്ഥയായ ബാംഗ്ലൂരില്‍ നിന്നുള്ള അശ്വതി രാജശേഖരനെ കാണാനില്ലെന്ന് ഇന്ന് വെളുപ്പിനെ സുഹൃത്തുക്കളാണ് ഗാര്‍ഡായില്‍ പരാതിപ്പെട്ടത്.
ബാംഗ്ലൂർ സ്വദേശിയായ മലയാളി യുവതിയെ കാണാനില്ലെന്ന് റിപ്പോർട്ട് പുറത്ത് വന്നതോടെ അന്വോഷണം തുടങ്ങിയിരുന്നു . ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നുള്ള ഐ ടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരനെയാണ് ഇന്നലെ മുതൽ കാണാതായത്. അശ്വതിയെ കാണാനില്ലെന്ന് സുഹൃത്തുക്കൾ ഗാർഡായിൽ പരാതി നൽക്കുകയായിരുന്നു .
ലെറ്റർകെന്നിയിലേയ്ക്ക് ജോലി സംബന്ധമായ സ്ഥലംമാറ്റം ലഭിച്ച അശ്വതി അവിടെ ഇന്ന് എത്തേണ്ടതായിരുന്നു. ഡബ്ലിനിലെ ഹേയ്സിലാണ് അശ്വതി ജോലി ചെയ്തിരുന്നത്. ഇന്നലെ ഉച്ചവരെ അശ്വതി ജോലി സ്ഥലത്ത് ഉണ്ടായിരുന്നു. കാണാതായത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഡാൽകി ബീച്ചിന് സമീപത്ത് നിന്നും അശ്വതിയുടെ ലാപ് ടോപ് അടക്കമുള്ള ബാഗ് ലഭിച്ചതിനെത്തുടർന്നുള്ള അന്വോഷണത്തിൽ ആണ് കടലിൽ നിന്നും ബോഡി കണ്ടെത്തിയത് .
ഗാര്‍ഡയുടെ നേതൃത്വത്തില്‍ ഡാല്‍ക്കി,കില്ലെനി മേഖലകളില്‍ വ്യാപകമായ തിരച്ചിലായിരുന്നു നടത്തിയത് .സംഭവവിവരം അറിഞ്ഞെത്തിയവരും, കാണാതായ അശ്വതിയുടെ സഹപ്രവര്‍ത്തകരുമടക്കം നിരവധി മലയാളികളും സംഘത്തിലുണ്ടായിരുന്നു.











