ഐറീഷ് കോടതി പ്രകീർത്തിച്ച ഫാ.മാനുവേൽ കാരിപ്പോട്ടിനു യാത്രയയപ്പ്‌ നൽകുന്നു

ന്യൂടൗൺ : ഐറീഷ് കോടതി പ്രകീർത്തിച്ച ഫാ.മാനുവേൽ കാരിപ്പോട്ടിനു യാത്രയയപ്പ്‌ നൽകുന്നു. വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാർത്ഥന നടക്കുന്ന അവസരത്തിൽ നാളെയാണ് യാത്ര അയപ്പ് സമ്മേളനവും . ഉപവാസ പ്രാർത്ഥന കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ നേറ്റിവിറ്റി ചർച്ചിൽ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 04-08-2018) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്നതാണ്, ശുശ്രുഷകളിൽ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിൻ്റെ നൊവേനയെ തുടർന്ന് ദിവ്യബലിയും, ആരാധനയും, രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനകൾളും നടത്തപ്പെടുന്നതാണ്. fr manuel-sendവൈകുന്നേരം 4:00 ന് ശുശ്രുഷകൾ സമാപിക്കും. ശുശ്രുഷകൾക്ക്, റവ.ഫാ.മാനുവേൽ കാരിപ്പോട്ട് നേതൃത്വം നല്‍കുന്നതാണ്. ജപമാലയ്ക്ക് പോർട്ട്ലീഷ് ഉർസുലൈൻ സിസ്റ്റേഴ്സ്സും(UMI), സിസ്റ്റർ ഡിവോഷ്യയും, നേതൃത്വം നല്‍കുന്നതാണ്. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഇതെ തുടർന്ന്, റവ.ഫാ. മാനുവേൽ കാരിപ്പോട്ടിന് യാത്രയയപ്പ്‌ സമ്മേളനവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 2016ല്‍ കേരളത്തില്‍ നിന്നെത്തിയ റവ.ഫാ. മാനുവേൽ, 2018 ആഗസ്റ്റ് അവസാനത്തോടുകൂടി അയര്‍ലണ്ടിലെ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരത്തെ, നെയ്യാറ്റിങ്കര ഡയോസിസിന്റെ കാട്ടാക്കടയിലെ, മംഗലത്തുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്‍ ഡയര്‍ക്ടറായിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. ഉപവാസ പ്രാർത്ഥനയിലേക്കും, യാത്രയയപ്പ്‌ സമ്മേളനത്തിലേക്കും, തുടർന്നുളള സ്‌നേഹവിരുന്നിലേക്കും നിങ്ങൾ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .

CHURCH OF THE NATIVITY

Newtown House, Kilbride, Enfield, Co. Kildare

Eir code – A83 YY49

(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

കൂടുതൽ വിവരങ്ങൾക്ക് :-

Pratheeb Baby – 0873159728,
Sibi Antony – 0871042266,

Binu – 0879589050.

Latest
Widgets Magazine