ഹെയര്‍ഡൈ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; 19 കാരിയുടെ തലക്ക് സംഭവിച്ചത്

അസാധാരണമായ രീതിയില്‍ മുഖം തടിച്ചുവീര്‍ത്തതിനെ തുടര്‍ന്ന് ഫ്രഞ്ച് വനിത എസ്റ്റെല്ല എന്ന 19 കാരിയ്ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. മുടിയില്‍ നിറം കലര്‍ത്താന്‍ ഇവര്‍ ഉപയോഗിച്ച ഒരു ഹെയര്‍ഡൈ ഉണ്ടാക്കിയ അലര്‍ജിയില്‍ മുഖവും തലയും വീര്‍ത്ത് ബള്‍ബിന്റെ ആകൃതിയില്‍ ആയിരുന്നു. ഡാര്‍ക്ക് നിറത്തിലുളള ഹെയര്‍ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും അടങ്ങിയ പാരഫിനിലെനിഡയാമിന്‍ (പിപിഡി) എന്ന കെമിക്കല്‍ ഉണ്ടാക്കിയ അലര്‍ജിയുടെ അനുഭവം അവര്‍ പങ്കുവെച്ചത് ലാ പരിസിയന്‍ എന്ന ഫ്രഞ്ച് മാധ്യമത്തോടായിരുന്നു. സംഭവത്തിന്റെ വീഡിയോ കണ്ട് ലോകം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. മുഖം 22 ഇഞ്ചില്‍ നിന്ന് 24.8 ഇഞ്ചായി വലുപ്പം വച്ച എസ്തറിന് ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു. ഡൈ ഉപയോഗിച്ചതിന് തൊട്ടുപിന്നാലെ ആദ്യം തലയില്‍ ചൊറിച്ചില്‍ ഉണ്ടായി.

പിന്നാലെ തന്നെ തല വീര്‍ക്കാന്‍ തുടങ്ങി. ഇടയില്‍ ശ്വാസം മുട്ടലും നാവ് വീര്‍ത്തു വരികയും ചെയ്തു. പ്രശ്നം പരിഹരിക്കാന്‍ അലര്‍ജിക്കുള്ള മരുന്ന് ഉപയോഗിച്ചെങ്കിലും പിറ്റേന്നും നില തുടര്‍ന്നു. വിദഗ്ദമായ ചികിത്സയ്ക്ക് ശേഷമായിരുന്നു എസ്തറിന് പഴയ രൂപത്തിലേയ്ക്ക് മടങ്ങിവരാന്‍ കഴിഞ്ഞത് തന്നെ. അതേസമയം ഹെയര്‍ഡൈ ഉപയോഗിക്കുന്നതിന് മുമ്പായി അതില്‍പറഞ്ഞിരുന്ന നിര്‍ദേശം കര്‍ശനമായി താന്‍ പാലിച്ചില്ലെന്നും കൗമാരക്കാരി പറയുന്നുണ്ട്. ഡൈ പൂര്‍ണ്ണമായും ഉപയോഗിക്കും മുമ്പായി അത് ഏതെങ്കിലും അലര്‍ജി ഉണ്ടാക്കുന്നുണ്ടോ എന്നറിയാന്‍ പരീക്ഷിച്ച് 48 മണിക്കൂര്‍ കാത്തിരിക്കേണ്ടത് ഉണ്ടായിരുന്നു. എന്നാല്‍ വെറും 30 മിനിറ്റ് മാത്രമാണ് പെണ്‍കുട്ടി എടുത്തത്. സാധാരണഗതിയില്‍ പിപിഡി ഇരുണ്ട നിറത്തിലുള്ള ഹെയര്‍ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും ഉപയോഗിക്കാറുണ്ട്. അതുകൊണ്ടു തന്നെ തന്റെ അനുഭവം ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണെന്ന് എസ്തര്‍ പറയുന്നു. അലര്‍ജികള്‍ ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ശ്വാസതടസവും കഠിനമായ വേദനയും കിഡ്നികളുടെ തകരാരിനും വഴിവയ്ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top