ഗാൽവേയിലെ ദാരിദ്ര നിർമാർജന പദ്ധതിയിൽ വൻ തട്ടിപ്പ്: ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത്

ഡബ്ലിൻ: രാജ്യത്ത് ദാരിദ്രം ലഘൂകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പദ്ധതികളുടെ ഭാഗമായി വൻ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ സൂചന.
ഗാൽവേയിലെ ദാരിദ്ര്യം പരിഹരിക്കുന്നതിനായി രൂപീകരിച്ച ഒരു പ്രധാന സർക്കാർ ധനസഹായ കമ്പനിയാണ് ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. കമ്പനി ഇൻവോയ്‌സുകൾ സ്വീകരിക്കാതെ കരാറുകാർക്ക് പണമടയ്ക്കുകയും പൊതു സംഭരണ നിയമങ്ങൾ ലംഘിക്കുകയും അക്കൗണ്ടിംഗ് ലെഡ്ജറുകൾ പതിവായി പരിപാലിക്കുകയും ചെയ്തിട്ടില്ലെന്ന് ആന്തരിക ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്.

ഗാൽവേ സിറ്റി പാർട്ണർഷിപ്പിന്റെ അക്കൗണ്ടിംങ സിസ്റ്റത്തിൽ ക്രമക്കേടുകളുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സിസ്റ്റത്തിന്റെ ഉദ്യേശ്യം എന്താണ് എന്ന കാര്യത്തിൽ ഇനി വ്യക്തത വരേണ്ടതുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് സംഘടനയെ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാകുന്നു.

ഗാൽവേ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് കമ്പനി, പിന്നാക്കം നിൽക്കുന്ന കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമായി നിരവധി പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഗ്രാന്റുകളാണ് ഈ സംഘടന ഏറ്റെടുത്ത് സഹായമായി നൽകുന്നത്.

2020 ഫെബ്രുവരിയിൽ പൂർത്തിയായ ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടിലാമണ് ഓർഗനൈസേഷന്റെ സാമ്പത്തിക നിയന്ത്രണങ്ങളിൽ ഗുരുതരമായ നിരവധി ബലഹീനതകൾ കണ്ടെത്തിയിരിക്കുന്നത്.

കമ്പനിയുടെ ജനറൽ അക്കൗണ്ടിംങ് ലെഡ്ജറുകൾ കൃത്യമായി പരിപാലിക്കപ്പെടുന്നില്ല. കമ്പനിയിലെ ചിലവുകളും ഇവർ തയ്യാറാക്കിയ അക്കൗണ്ടിംങ് കണക്കുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു വിതരണക്കാരൻ നിരവധി വർഷങ്ങളായി കമ്പനിയ്ക്കു വേണ്ടി സേവനങ്ങൾ നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇത് സംഭരണ നിയമങ്ങൾ മറികടന്നാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഗവേഷണത്തിനുള്ള കരാറുകൾ നിലവിലുള്ള പദ്ധതികളും നിയമങ്ങളും മറികടന്ന് നൽകിയതായും ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.

പൊതു ഫണ്ടുകൾ ഉൾപ്പെട്ടിരിക്കുന്നിടത്ത്, 25,000 ഡോളറിൽ കൂടുതൽ വിലയുള്ള കരാറുകൾ ഒരു മത്സര ടെണ്ടർ പ്രക്രിയയിൽ ഉൾപ്പെടുത്തി വേണം നൽകാനെന്നാണ് ചട്ടം. അവിടെ വിതരണക്കാർക്ക് കരാറിനായി ലേലം വിളിക്കാൻ കഴിയും.
അതിനു താഴെയുള്ള കേസുകളിൽ, കരാർ നൽകുന്നതിന് മുമ്പ് നിരവധി വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുകയാണ് ഓർഗനൈസേഷൻ ചെയ്യുന്നത്.

ഗെൽവേ സിറ്റി പാർട്ണർഷിപ്പ് നിലവിലുള്ള കരാറുകളുടെ മൂല്യം ട്രാക്കുചെയ്യുന്നത് ഒരു ലെഡ്ജർ സൂക്ഷിക്കുന്നില്ലെന്ന് ഓഡിറ്റ് കണ്ടെത്തി. ടെൻഡർ പ്രക്രിയ ആവശ്യമുള്ള പരിധിക്കപ്പുറത്തേക്ക് ആരും പോയിട്ടില്ലെന്ന് ഉറപ്പു വരുത്താനും സാധിച്ചിട്ടില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് വൻ തട്ടിപ്പുകൾ പദ്ധതിയുടെ ഭാഗനായി നടന്നിട്ടുണ്ടെന്നാണ്.

Top