ഗാന്ധിജി ഇന്നിൻറെയും നാളെയുടെയും പ്രതീക്ഷ : ദമ്മാം ഒ ഐ സിസി.

ദമ്മാം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിരണ്ടാമത് രക്തസാക്ഷിത്വ ദിനത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. വർത്തമാന കാലഘട്ടത്തിൽ ഗാന്ധിയൻ ദർശനങ്ങൾ ഏറെ പ്രസക്തമാകുന്നു. ഗാന്ധിജിയെ കൊലപ്പെടുത്തിയ വർഗ്ഗീയ ഫാസിസ്റ്റുകൾ അധികാരത്തിലെത്തിയതിൻറെ ദുരന്ത ഫലം രാജ്യം ഇന്ന് നേരിടുകയാണ്. ഗാന്ധിജിയുടെ നേതൃത്വത്തിൽ ധീരദേശാഭിമാനികൾ വിഭാവനം ചെയ്ത ജനാധിപത്യ മതേതര രാജ്യമെന്ന ആശയത്തെ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ ഇല്ലായ്മ ശ്രമിക്കുമ്പോൾ ഗാന്ധിജി ഇന്നിൻറെയും നാളെയുടെയും പ്രതീക്ഷയായി ജ്വലിച്ച് നിൽക്കുകയാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു.

ലോകരാജ്യങ്ങൾ പോലും ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുമ്പോൾ സംഘപരിവാർ ഭരണകൂടം ഗാന്ധിയൻ ദർശനങ്ങളെ ഇല്ലായ്മ ചെയ്യാൻ മത്സരിക്കുകയാണ്. ഗാന്ധി ഘാതകനെ മഹത്വവൽക്കരിക്കാനും ദൈവതുല്യം ആരാധന നടത്തുവാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഗാന്ധിയൻ മൂല്യങ്ങൾ മുറുകെപ്പിടിച്ച് വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കേണ്ട അനിവാര്യതയാണ് വർത്തമാനകാല ഇന്ത്യയിലെ സംഭങ്ങൾ നമുക്ക് നൽകുന്ന പാഠമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയുടെ ഭാഗമായി പുഷ്‌പാർച്ചന നടന്നു. പി.എം.നജീബ്, ഹനീഫ് റാവുത്തർ, നിഹാൽ മുഹമ്മദ്, ശ്യാം പ്രകാശ്, നിസ്സാർ മാന്നാർ, അബ്ദുൾ ഗഫൂർ, ജി പി രാജേഷ് ആറ്റുവ, ഹമീദ് മരക്കാശേരി, ഹമീദ് കണിച്ചാട്ടിൽ, അജാസ് അലി പെരുമ്പാവൂർ, അരവിന്ദൻ പാലക്കാട്, അസീസ് കോഴിക്കോട്, ഇജാസ് കരുനാഗപ്പള്ളി എന്നിവർ സംബന്ധിച്ചു. റീജ്യണൽ കമ്മിറ്റി സെക്രട്ടറി റഷീദ് ഇയ്യാൽ സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

Top