ഡബ്ലിൻ : ഡബ്ലിനിലെ സിറ്റിവെസ്റ്റിൽ ഇന്നലെ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ഗാർഡക്ക് നേരെയും ഇന്നലെ രാത്രി തുടർച്ചയായ രണ്ടാം ദിവസം രാത്രിയും ആക്രമണം ഉണ്ടായി. സിറ്റിവെസ്റ്റ് ഹോട്ടലിന് സമീപം ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു അഭയാര്ഥിക്ക് എതിരെ കേസുണ്ടായിരുന്നതിനെ തുടർന്ന് ചൊവ്വാഴ്ച ആരംഭിച്ച സംഘർഷമാണ് തുടരുന്നത് ആക്രമണത്തിൽ ഇന്നലെ പരിക്കേറ്റ രണ്ട് ഗാർഡകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലെ കലാപത്തിന് ശേഷം അറസ്റ്റിലായ ആറ് പേരെ കൂടാതെ 24 പേരെയും അറസ്റ്റ് ചെയ്തു.അഞ്ച് പുരുഷന്മാർ ഇതിനകം കോടതിയിൽ ഹാജരായി, ഇന്ന് രാവിലെ 17 പേർക്കെതിരെ കൂടി കുറ്റം ചുമത്തിയിട്ടുണ്ട് .
ആഫ്രിക്കയില്‍ നിന്ന് അഭയാര്‍ത്ഥിയായെത്തിയ വ്യക്തി പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ പുറത്തുവന്നതോടെ കലാപവുമായി കുടിയേറ്റവിരുദ്ധര്‍ തെരുവില്‍. കഴിഞ്ഞ ദിവസമാണ് ആഫ്രിക്കയില്‍ നിന്നെത്തിയ അഭയാര്‍ത്തി വിടിനുമുന്നില്‍വച്ച് പത്തുവയസുകാരിയെ പിഡനത്തിരയാക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി കുടിയേറ്റവിരുദ്ധര്‍ സംഘടിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. കടുത്ത പ്രതിഷേധം അയര്‍ലണ്ടിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അഭയാര്‍ത്ഥികള്‍ക്കെതിരായ പ്രതിഷേധം അയര്‍ലണ്ടിലെ പ്രവാസികളെയും ആശങ്കയിലാഴ്ത്തിയട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അയര്‍ലണ്ടില്‍ പരക്കെ കലാപം തുടരുകയാണ്. അയര്‍ലന്‍ഡില്‍ കുടിയേറ്റ നയങ്ങളെച്ചൊല്ലി വര്‍ദ്ധിച്ചുവരുന്ന ജനരോഷത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. തുടര്‍ച്ചയായി ഇത്തരത്തിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തതോടെ രാജ്യത്ത് കുടിയേറ്റ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ദ്ധിച്ചുവരികയാണ്.
പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 26 വയസ്സുകാരനായ ഒരു കുടിയേറ്റക്കാരന്‍ അറസ്റ്റിലായിട്ടുണ്ട്. മാസങ്ങളായി നാടുകടത്തല്‍ പട്ടികയിലുണ്ടായിരുന്ന ഇയാളുടെ അറസ്റ്റ് നഗരത്തില്‍ വ്യാപകമായ അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും തിരികൊളുത്തി. ബുധനാഴ്ച രാത്രി നടന്ന പ്രതിഷേധങ്ങളില്‍ 23 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ളയാളെന്ന് കരുതുന്ന പ്രതി, ഏകദേശം ആറ് വര്‍ഷം മുമ്പാണ് അയര്‍ലന്‍ഡില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇയാളുടെ അഭയാര്‍ത്ഥി അപേക്ഷ (അന്താരാഷ്ട്ര സംരക്ഷണം) നിരസിക്കപ്പെടുകയും, ഈ വര്‍ഷം മാര്‍ച്ചില്‍ നാടുകടത്തല്‍ ഉത്തരവിന് വിധേയനാകുകയും ചെയ്തിരുന്നു. ജില്ലാ കോടതിയില്‍ വീഡിയോ ലിങ്ക് വഴി ഹാജരാക്കിയ ഇയാളെ തുടര്‍നടപടികള്‍ക്കായി റിമാന്‍ഡ് ചെയ്തു. അറബിക് പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാള്‍ കോടതിയില്‍ സംസാരിച്ചത്.
ഡബ്ലിനില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സിറ്റി വെസ്റ്റ് ഹോട്ടലിന് പുറത്ത് വന്‍ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടായി. പത്ത് വയസ്സുകാരിയെ ഒരു അഭയാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഏകദേശം ആയിരത്തോളം പേര്‍ തെരുവിലിറങ്ങിയത്. പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കവെ, ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപം വെച്ചാണ് 26 വയസ്സുകാരനായ അഭയാര്‍ത്ഥി പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് ആരോപണം. ഐറിഷ് ജീവിതങ്ങള്‍ക്ക് വിലയുണ്ട്’, ‘അവരെ പുറത്താക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ പോലീസിന് നേര്‍ക്ക് കുപ്പികളും ഇഷ്ടികകളും എറിയുകയും പടക്കങ്ങള്‍ പൊട്ടിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡബ്ലിനില്‍ കഴിഞ്ഞയാഴ്ച നടന്ന മറ്റൊരു സംഭവവും നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഗ്രാറ്റന്‍ വുഡിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തില്‍ വെച്ച് യുക്രേനിയന്‍ കൗമാരക്കാരനായ വാദിം ഡേവിഡ്‌സെന്‍കോയെ (17) ഒരു സൊമാലിയന്‍ കുടിയേറ്റക്കാരന്‍ കൊലപ്പെടുത്തി എന്ന ആരോപണം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സംഭവങ്ങള്‍ അയര്‍ലന്‍ഡിലെ കുടിയേറ്റ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും സര്‍ക്കാരിന്റെ അഭയാര്‍ത്ഥി നയങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ അമര്‍ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 2,300-ഓളം പേരെ, പ്രധാനമായും അന്താരാഷ്ട്ര സംരക്ഷണം തേടുന്നവരെയും യുക്രേനിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളെയും പാര്‍പ്പിക്കുന്ന സിറ്റിവെസ്റ്റ് ഹോട്ടല്‍, രാജ്യത്തെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ട്.













