റിഷി സുനാക് മന്ത്രി സഭയിലെ ആദ്യ കൊഴിഞ്ഞുപോക്ക് !സര്‍ ഗാവിന്‍ വില്യംസണ്‍ തുടര്‍ച്ചയായി മൂന്നാമതും രാജിവച്ചു.

ലണ്ടൻ : റിഷി സ്‌നാക്ക് മന്ത്രിസഭയില്‍ ആദ്യത്തെ രാജി.സര്‍ ഗാവിന്‍ വില്യംസണ്‍ തുടര്‍ച്ചയായി മൂന്നാമതും രാജിവച്ചു. ഒഴിഞ്ഞത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുന്‍കാലങ്ങളില്‍ നടത്തിയ മോശം പെരുമാറ്റങ്ങളുടെ പേരില്‍ ഗാവിന്‍ വില്ല്യംസണ്‍ കാബിനറ്റ് ഓഫീസ് മന്ത്രിപദം രാജിവെച്ചു. റിഷി സുനാക് മന്ത്രി സഭയിലെ ആദ്യ കൊഴിഞ്ഞുപോക്കാണിത്.

തന്നോടൊപ്പം ജോലി ചെയ്യുന്നവരെ ഭയപ്പെടുത്തി അധികാരം രേഖപ്പെടുത്തിയെന്ന ആരോപണമാണ് ഗാവിന്‍ വില്ല്യംസണ്‍ നേരിടുന്നത്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ നേരിടുന്ന ആരോപണങ്ങള്‍ കല്ലുകടിയാകുമെന്ന് സമ്മതിച്ച് കൊണ്ടാണ് മന്ത്രിപദത്തില്‍ നിന്നും ഗാവിന്‍ രാജിവെച്ചത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് ‘കഴുത്ത് മുറിച്ച് ജനലിലൂടെ ചാടാന്‍’ ആവശ്യപ്പെട്ടെന്നത് ഉള്‍പ്പെടെ മന്ത്രിയുടെ പെരുമാറ്റദൂഷ്യത്തെ കുറിച്ച് വിവിധ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെയാണ് രാജി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോശം പെരുമാറ്റങ്ങളെ കുറിച്ചുള്ള മൂന്ന് അന്വേഷണങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീഷണി വന്നതോടെയാണ് ഡൗണിംഗ് സ്ട്രീറ്റ് നല്‍കിവന്നിരുന്ന പിന്തുണ പോകുകയും, രാജിയില്‍ കലാശിക്കുകയും ചെയ്തത്. ഉച്ചഭക്ഷണത്തിന് മുന്‍പ് വരെ പ്രധാനമന്ത്രിയുടെ വക്താവ് ഗാവിന് മേല്‍ വിശ്വാസമുണ്ടെന്ന് ആവര്‍ത്തിച്ചെങ്കിലും വൈകീട്ട് 4 മണിയോടെ സ്ഥിതി മാറി. അന്വേഷണങ്ങളുടെ ഫലം പുറത്തുവരുന്നത് വരെ സുനാക് കാത്തിരിക്കില്ലെന്ന് നം.10 വ്യക്തമാക്കുകയും ചെയ്തു.

മൂന്നാം തവണയാണ് ഗാവിന്‍ വില്ല്യംസണ്‍ കാബിനറ്റില്‍ നിന്നും പുറത്താകുന്നത്. നേരത്തെ തെരേസ മേയുടെ കാലത്തു ഡിഫന്‍സ് സെക്രട്ടറി പദത്തില്‍ നിന്നും, ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ കാലത്തു എഡ്യുക്കേഷന്‍ സെക്രട്ടറി പദത്തില്‍ നിന്നും ഗാവിനെ പുറത്താക്കിയിട്ടുണ്ട്. മുന്‍ ചീഫ് വിപ്പ് വെന്‍ഡി മോര്‍ട്ടണുമായി രാജ്ഞിയുടെ സംസ്‌കാര ചടങ്ങിനുള്ള ഇന്‍വൈറ്റുകള്‍ അയച്ചത് സംബന്ധിച്ച് തെറിവിളി നടത്തി സന്ദേശങ്ങള്‍ അയച്ചത് സംബന്ധിച്ച് അറിവുണ്ടായിട്ടും ഗാവിനെ കാബിനറ്റിലേക്ക് മടക്കിക്കൊണ്ടുവന്നതിനെ കുറിച്ച് പ്രധാനമന്ത്രി ചോദ്യങ്ങള്‍ നേരിടേണ്ടിവരും.

ഗാവിന്‍ വില്ല്യംസണ്‍ സ്വയം ഒഴിഞ്ഞതിനാല്‍ കോമണ്‍സിലെ ചോദ്യോത്തര വേള പ്രധാനമന്ത്രിക്ക് അഗ്‌നിപരീക്ഷയാകില്ലെന്നാണ് നം.10 പ്രതീക്ഷിക്കുന്നത്. ഗാവിന്റെ രാജിക്കത്ത് ദുഃഖത്തോടെയാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Top