യജമാനന്‍ മരിച്ചിട്ടും സേവനം അവസാനിപ്പിക്കാതെ ജോര്‍ജ് ബുഷ് സീനിയറിന്റെ വളര്‍ത്തുനായ

അമേരിക്കയുടെ 41-ാമത് പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച്. ഡബ്ലു ബുഷിന്റെ സേവനം അവസാനിപ്പിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും, യജമാനനോടുള്ള സ്‌നേഹവും, ഭക്തിയും ഉള്ളിലൊതുക്കി സേവനം അവസാനിപ്പിക്കാതെ യജമാനന്റെ കാസാകറ്റിനു സമീപം കാവലിരിക്കുന്ന സുള്ളി എന്ന വളര്‍ത്തുനായയുടെ ചിത്രം മുന്‍ വൈറ്റ് ഹൗസ് വക്താവ് ജിം മെക്ക്ഗ്രാത്ത് നവംബര്‍ 2 ഞായറാഴ്ച പുറത്തുവിട്ടു.

മിഷന്‍ കംപ്ലീറ്റ് റിമംബറിങ്ങ് 41 (Mission complete Remembering) എന്ന തലകെട്ടോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവസാന സമയങ്ങളില്‍ പാര്‍കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പ്രസിഡന്റിന്റെ സഹായത്തിനായി ജൂണ്‍ മാസം അമേരിക്കാസ് വെറ്റ് ഡോഗ്‌സ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ നല്‍കിയതാണ് ലാംബ്രഡോര്‍ ഇനത്തില്‍പ്പെട്ട സുള്ളി എന്ന ഈ നായയെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാതില്‍ തുറന്നു കൊടുക്കുക, അത്യാവശ്യസാധനങ്ങള്‍ എടുത്തു നല്‍കുക, തുടങ്ങിയ വിവിധ സഹായങ്ങളാണ് നായ പ്രസിഡന്റിന് ചെയ്തുകൊടുത്തിരുന്നത്. ഈ അപൂര്‍വ്വ ചിത്രം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ ആയിരങ്ങളാണ് ഇതു ഷെയര്‍ ചെയ്തത്. ഹൂസ്റ്റണില്‍ നിന്നും നവംബര്‍ 3 തിങ്കളാഴ്ച പ്രസിഡന്റിന്റെ ശവമഞ്ചം വഹിച്ച പ്രത്യേക വിമാനം വാഷിംഗ്ടണിലേക്ക് പറന്നപ്പോള്‍ സുള്ളിയും കൂടെ ഉണ്ട്. വ്യാഴാഴ്ച ഹൂസ്റ്റണില്‍ സംസ്‌ക്കാരം നടക്കുന്നതു വരെ യജമാനനെ വിടാതെ പിന്തുടരാന്‍ സുള്ളിക്കും പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

Top