പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ അതിക്രമം: 18 കാരൻ പിടിയിൽ

ഡബ്ലിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെയുണ്ടായ അതിക്രമത്തിൽ 18 കാരനെ ഗാർഡാ സംഘം പിടികൂടി. ചൈൽഡ് റെസ്‌ക്യൂ അലേർട്ടിൽ കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലാണ് പെൺകുട്ടിയെ രക്ഷിച്ചതും, യുവാവിനെ പിടികൂടിയതും.

കസ്റ്റഡിയിൽ എടുത്ത യുവാവിനെ ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇതിനു ശേഷം ഇയാൾക്കെതിരെ പി.എസ്.എൻ.ഐ ആക്ട് അനുസരിച്ചു കുട്ടികൾക്കെതിരായ ആതിക്രമത്തിന്റെയും മറ്റു വകുപ്പുകളും ചേർത്തു കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗാർഡാ സംഘത്തിന് ചൈൽഡ് റെസ്‌ക്യൂ അയർലൻഡ് അലേർട്ട് വഴി വിവരം ലഭിച്ചത്. തുടർന്നു, വിവരം ഗാർഡാ ഹെഡ് ക്വാർട്ടേഴ്‌സിനു കൈമാറുകയായിരുന്നു. ഇത്തരത്തിൽ ഗാർഡാ സംഘത്തിനു ഏതെങ്കിലും രീതിയിൽ കുട്ടിയ്ക്കു നേരെ അതിക്രമമുണ്ടാകുകയും, കുട്ടിയെ രക്ഷപെടുത്താനാവാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ് ഗാർഡാ സംഘത്തിന് ഇത്തരം മുന്നറിയിപ്പ് നൽകുക.

Top