ഹരിപ്പാട് പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിക്കും

സ്വന്തം ലേഖകൻ

കുവൈറ്റ്‌: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ എച്ച്.പി.എ.കെ രക്‌തദാനക്യാമ്പ് സംഘടിപ്പിക്കും.

കുവൈറ്റിലെ അൽ -അദാൻ ആശുപത്രിയിലെ ബ്ലഡ്‌ ട്രാൻസ്‌ഫ്യൂഷൻ സെന്ററിൽ ബി ഡി കെ കുവൈറ്റ്‌ എന്ന സംഘടനയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പ് 2021ഫെബ്രുവരി -26ന് രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും.

രക്തം ദാനം ചെയ്യാൻ സന്നദ്ധരായിട്ടുള്ളവർ ലിങ്കിൽ കയറി പേര് രജിസ്റ്റർ ചെയ്തു സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് അസോസിയേഷൻ പ്രസിഡന്റ്‌ അജികുട്ടപ്പൻ, ജനറൽ സെക്രട്ടറി സിബിപുരുഷോത്തമൻ എന്നിവർ അഭ്യർത്ഥിച്ചു.

Top