പി.പി ചെറിയാൻ
ഡാള്ളസ്: ഡാള്ളസിലെ സാമുഹിക സാംസ്‌കാരിക പ്രവർത്തകും സംഘാടകനുമായ ഇന്ത്യൻ അമേരിക്കൻ യുവാവ് ഇക്വീന്ദർ പാബാല (21) ഹൃദയത്തിൽ സ്‌ക്രൂ ഡ്രൈവർ കൊണ്ടുള്ള കുത്തേറ്റു ഗുരുതരാവസ്ഥയിൽ പ്ലാനോ മെഡിക്കൽ സെന്റർ ഇൻന്റൻസീവ് കെയർ യൂണിറ്റിൽ കഴിയുന്നതായി ടെക്‌സസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ വെളിപ്പെടുത്തി.
ഒക്ടോബർ 16 നായിരുന്നു കേസിനു ആസ്പദമായ സംഭവം. റിപ്പാർഡ്‌സണിലുള്ള ഹുക്കാ ലോഞ്ചിൽ നിന്നും പാർക്കിങ് ലോട്ടിലേയ്ക്കു ഫോൺ ചെയ്യുന്നതിൽ നിന്നും പാർക്കിങ് ലോട്ടിലേയ്ക്കു ഫോൺ ചെയ്യുന്നതിനു പാബ്ലോ പുറത്തേയ്ക്കിറങ്ങിയതായിരുന്നു. പബ്ലോയുടെ സഹോദരനെ ആക്രമക്കുന്നതു കണ്ടു താൻ എഥ്തിയതായിരുന്നെന്നു പബ്ലോ പബ്ലെയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മൂന്നു പേരിൽ ഒറാൾ കാറിൽ നിന്നും സ്‌ക്രൂ ഡ്രൈവർ കൊണ്ടു വന്നു പബ്ലോയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി കുത്തിയിറക്കി. ഒടുവിൽ ഹൃദയത്തിലേയ്ക്കു കുത്തിയിറക്കിയതിനു ശേഷം സ്ഥലം വിട്ടു.
രാവിലെ നടന്ന സംഭവത്തിനു നിരവധി ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയതിനു ശേഷമാണ് പബ്ലോയെ ആശുപത്രിയിലേയ്ക്കു മാറ്റിയത്. പത്തു മിനിറ്റോളം ഒക്‌സിജൻ ലഭിക്കാതെ കിടന്ന യുവാവിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചിരുന്നതായി സഹോദരി ഗുർപ്രീത പറഞ്ഞു.
സംഭവത്തിനു ഉത്തരവാദിയായ ഒരു യുവാവിനെ പൊലീസ് പിടികൂടിയെങ്കിലും നിസാര വകുപ്പുകൾ ചേർത്ത് കേസെടുത്തു പ്രതിയെ ജാമ്യത്തിൽ വിട്ടു. ഇന്ത്യ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലേയ്ക്കു സൗജന്യമായ വൃക്ഷത്തൈകൾ കയറ്റി അയക്കുന്ന ലാക്കർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ കൂടിയാണ് ഊർജസ്വലനായ ഈ യുവാവ്.


