ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ കമ്മ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായ ‘ അഡാപ്റ്റ്എഹൈവേ’ എന്ന പരിപാടി വന്‍ വിജയം

റോക്ക് ലാന്‍ഡ് : ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ചെയ്തു വരുന്ന കമ്മ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായി ഒക്ടോബര്‍ 18 ഞായറാഴ്ച്ച റോക്ക് ലാന്‍ഡ് കൌണ്ടിയിലെ സ്‌ട്രോ ടൌണ്‍ റോഡില്‍ ഏതാണ്ട് ഒന്നര മൈല്‍ ദൂരം വൃത്തിയാക്കുകയുണ്ടായി. ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ നേതൃത്വത്തില്‍ ആണ് ‘ അഡാപ്റ്റ്എഹൈവേ’ എന്ന പരിപാടിയായി റോഡ് വൃതിയാക്കിയത്. അസോസിയേഷന്‍ സെക്രട്ടറി അലക്‌സ് എബ്രഹാം, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഓലഹന്നാന്‍, സി.എസ്.ഇ.എ. പ്രസിഡന്റ് ടോം നൈനാന്‍, ഫൊകാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ഇന്നസന്റ് ഉലഹന്നാന്‍, കേരള ജ്യോതി ചീഫ് എഡിറ്റര്‍ തമ്പി പനക്കല്‍, സെവന്‍ബോറോ പ്രസിഡന്റ് മത്തായി പി. ദാസ്, കമ്മിറ്റി അംഗങ്ങളായ ഡേവിഡ് ചെറിയാന്‍, രാജു യോഹന്നാന്‍, തോമ്മസ് ഏലിയാസ് എന്നിവര്‍ വളരെ സജീവമായി പരിപാടിയില്‍ പങ്കെടുത്തു.
ജയപ്രകാശ് നായര്‍

Top