ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിക്ക് പുതിയ സാരഥികള്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ 2015- 16 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വച്ച് സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച വൈകുന്നേരം ഏഴിനു നടന്ന പൊതുയോഗത്തില്‍ വച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ് റവ.ഫാ.എം.ടി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പാ പ്രാരംഭ പ്രാര്‍ഥന നടത്തി. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍. വെരി.റവ.സഖറിയാ പുന്നൂസ് കോ എപ്പിസ്‌കോപ്പാ (പ്രസിഡന്റ്), റവ.ഫാ.എബ്രഹാം സഖറിയ (വൈസ് പ്രസിഡന്റ്), ഡോ.അന്നാ കെ.ഫിലിപ്പ് (സെക്രട്ടറി), റോബിന്‍ ഫിലിപ്പ് (ട്രഷറര്‍), റവ.കൊച്ചു കോശി എബ്രഹാം (പബ്ലിക്ക് റിലേഷന്‍ ഓഫിസര്‍), മോസസ് പണിക്കര്‍ (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), തോമസ് വൈക്കത്തുശേരില്‍ (ഓഡിറ്റര്‍), ഫാ.വില്‍സണ്‍ ആന്റണി (യൂത്ത് റപ്രസന്റേറ്റീവ്).
ഹൂസ്റ്റണിലെ എപ്പിസ്‌കോപ്പല്‍ സ്‌കൂളില്‍പ്പെട്ട 18 ഇടവകകളിലെ കുട്ടികളുടെ കൂട്ടായ്മയാണ് ഐസിഇസിഎച്ച്. ഡോ.അന്നാ കെ.ഫിലിപ്പ് സ്വാഗതവും റോബിന്‍ ഫിലിപ്പ് സന്ദിയും പറഞ്ഞു. റവ.ഫാ.ബിനു ജോസഫിന്റെ പ്രാര്‍ഥനയോടെയാണ് യോഗം ആരംഭിച്ചത്.

Top