കോട്ടയം ക്ലബ് ഹൂസ്റ്റൺ ബാങ്ക്യറ്റ് നടത്തി

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണ്ണിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ബാങ്ക്യറ്റ് വിപുലമായി പരിപാടികളോടെ നടത്തപ്പെട്ടു. ജനുവരി 23 നു ശനിയാഴ്ച ദേശീ റസ്റ്ററണ്ടിൽ വച്ചാണ് ബാങ്ക്വറ്റ് സംഘടിപ്പിച്ചത്.
എസ്‌കെ ചെറിയാന്റെ അധ്യക്ഷതയിൽ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ രവി വർഗീസ് മുഖ്യസന്ദേശം നൽകി. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് തോമസ് കെ.വർഗീസ്, സ്ഥാപക സെക്രട്ടറി ജോജി ജേക്കബ്, സി.വി മാത്യൂസ്, റോബിൻ ഫിലിപ്പ്, ഡോ.അന്നാ കെ.ഫിലിപ്പ് എന്നിവർ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആശംസ നേരുകയും ചെയ്തു.
വൈസ് പ്രസിഡന്റ് ആൻഡ്രൂസ് ജേക്കബ്, സെക്രട്ടറി മോൻസി കുറിയാക്കോസ്, സുഗു ഫിലിപ്പ്, അജി കോര, കുര്യൻ പനമ്പാറ, മാത്യു പനമ്പാറ തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു. പങ്കെടുത്ത എല്ലാം കുടുംബാംഗങ്ങളും സ്വയം പരിചയപ്പെടുത്തി. ട്രഷറർ ബാബു ചാക്കോ നന്ദി അറിയിച്ചു. പൈലോ ജോസഫ്, കുട്ടികളായ കെസിയ മേരി, ക്ലോയി എലിസബേത്ത് പാറയിൽ എന്നിവരുടെ സർവമത പ്രാർഥനയോടെ പരിപാടികൾ സമാപിച്ചു. ം

Top