ഇന്ത്യക്കാരിയായ യുവതിയെ ഇംഗ്ലണ്ടിൽ ബലാത്സംഗം ചെയ്തു.പ്രതി വെളുത്ത വര്‍ഗക്കാരനായ മുപ്പതുകാരൻ.പിന്നിൽ വംശീയ വെറുപ്പ്.

ഇംഗ്ലണ്ടിൽ ഇന്ത്യകാരിയായ ഒരു സ്ത്രീയെ വംശീയവെറിപൂണ്ട് ” ബലാത്സംഗത്തിന് ഇരയാക്കി. വെളുത്ത വർഗക്കാരനായ ഒരു പുരുഷ പ്രതിയെ യുകെ പോലീസ് അറസ്റ്റുചെയ്തു .പോലീസ് പ്രതിയുടെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു .ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.

ഇന്ത്യന്‍ വംശജയായ സിഖ് യുവതിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡിലെ താമസക്കാരിയായ 20 കാരിയുടെ വീട്ടിലേക്ക് വാതില്‍ പൊളിച്ച് കയറിയാണ് പ്രതി ആക്രമണം നടത്തിയത്. ഇതേ പ്രദേശത്ത് ആഴ്ചകള്‍ക്ക് മുന്‍പ് മറ്റൊരു സിഖ് സ്ത്രീയ്ക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയെ പീഡനത്തിനിരയാക്കിയ വ്യക്തിക്കെതിരെ പൊലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഞായറാഴ്ചയോടെ ഇയാളെ പിടികൂടി. 30 വയസ്സ് തോന്നിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വിട്ട് നടത്തിയ അന്വേഷണത്തിനാണ് ഫലം കണ്ടത്. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയ ആളെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഉയര്‍ന്ന വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Top