ഇന്ത്യാന ടൗൺ പൊലീസ് ഓഫിസർമാരുടെ കൂട്ടരാജി: ക്രമസമാധാനം അവതാളത്തിൽ

പി.പി ചെറിയാൻ

ഇന്ത്യാന: ടൗൺ ഓഫിഷ്യൽസുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നു സെൻട്രൽ ഇന്ത്യൻ ടൗണിലെ മുഴുവൻ പൊലീസ് ഓഫിസർമാരും രാജി സമർപ്പിച്ചത് സിറ്റിയിലെ ക്രമസമാധാന നില അവതാളത്തിലാക്കി. ഇന്ത്യാന പൊലീസിന് 60 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ടൗണിലുള്ള ആയിരത്തിലധികം കുടുംബങ്ങൾക്കു ലോക്കൽ പൊലീസിന്റെ സേവനം ലഭിക്കാത്ത സാഹചര്യം വളരെ ഗൗരവത്തോടെയാണ് സിറ്റി അധികൃതർ നോക്കി കാണുന്നത്.
സിറ്റി കൗൺസിൽ അംഗങ്ങൾ ക്രിമിനലുകളാണെന്നും അധികാരം വ്യക്തിപരമായ ആവശ്യങ്ങൾക്കു ഉപയോഗിക്കുകയാണെന്നും പൊലീസ് ഓഫിസർമാർ കുറ്റപ്പെടുത്തുന്നു. എന്നാൽ, കൗൺസിൽ മെമ്പർമാർക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും കേസുകൾ കെട്ടിചമയ്ക്കുന്നു എന്നാണ് കൗൺസിൽ അംഗങ്ങളുടെ പരാതി.
പൊലീസ് ഓഫിസർമാരും സിറ്റി കൗൺസിലും തമ്മിൽ നടക്കുന്ന ശീതസമരം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതു സാധാരണ പൗരൻമാരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top