ഹൊഫൂഫിൽ ഒ ഐ സി സി ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

അൽ ഹസ: ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയും ലോകം അംഗീകരിച്ച ഏഷ്യയിലെ തന്നെ എറ്റവും കരുത്തയായ ഭരണാധികാരിയുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ നൂറ്റിമൂന്നാമത് ജന്മവാർഷിക ദിനം ഒ ഐ സി സി വനിതാവേദി അൽ ഹസ ഏരിയാ കമ്മറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു

ജവഹർ ബാലജനവേദി ഭാരവാഹികളായ അഫ്സൽ അഷ്റഫ് ,അൻസിൽ അൻസാരി, അൻസില ഫാത്വിമ, ആലിയ അനീസ് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡണ്ട് രഹന കാജൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ശിവപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.
സ്ത്രീകളുടെ സുരക്ഷക്കും ശാസ്തീകരണത്തിനും വേണ്ടി ഇത്രയേറെ പ്രയത്നിച്ച മറ്റൊരു ഭരണാധികാരിയും വേറെ ഉണ്ടാവില്ലെന്ന് പ്രാസംഗികർ ഇന്ദിരാഗാന്ധിയെ സ്മരിച്ച് കൊണ്ട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അൻസ അൻസാരി, ഷൈല അനീസ് ,അഫ്സാന അഷ്റഫ് എന്നിവർ പ്രസംഗിച്ചുജനറൽ സെക്രട്ടറി സബീന അഷ്റഫ് സ്വാഗതവും, ജയാ രംഗൻ നന്ദിയും പറഞ്ഞുമധുരം പങ്കിട്ടും ദേശീയ ഗാനമാലപിച്ചുമാണ് ചടങ്ങുകൾക്ക് സമാപനമായത്.

Top