ഇൻഡോ – അമേരിക്കൻ പ്രസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ ഫെബ്രുവരി ആറിന് ചുമതലയേൽക്കുന്നു

കോരസൺ വർഗീസ്

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) പുതിയ സാരഥികൾ ഫെബ്രുവരി ആറിന് ചുമതലയേൽക്കുന്നു. വൈകുന്നേരം 4.30 ന് ന്യൂയോർക്കിലെ ടൈസൺ സെന്ററിൽ നടക്കുന്ന ചടങ്ങിൽ വടക്കേ അമേരിക്കയിലെ ഇന്ത്യൻ മാധ്യമ രംഗത്തെ പ്രമുഖനും ടിവി ഏഷ്യയുടെ ചീഫ് എക്‌സിക്യൂട്ടീവുമായ എച്ച്.ആർ. ഷാ മുഖ്യാതിഥിയായിരിക്കും.
സൗത്ത് ഏഷ്യൻ ടൈംസിന്റെ മാനേജിംഗ് എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ പർവീൺ ചോപ്രാ (പ്രസിഡന്റ്), കോളമിസ്റ്റും ജയ്ഹിന്ദ് വാർത്തയുടെ എഡിറ്ററുമായ കോരസൺ വർഗീസ് (ജനറൽ സെക്രട്ടറി), കോളമിസ്റ്റും ഗ്രന്ഥകാരനുമായ ഡോ. തോമസ് മാത്യൂ ജോയിസ് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), പ്രമുഖ ഫോട്ടോഗ്രാഫറായ അനിൽമാത്യു (ട്രഷറർ), സിറിയക് സ്‌കറിയ (വൈസ് പ്രസിഡന്റ്), ജില്ലി സാമുവേൽ (വൈസ്പ്രസിഡന്റ്), മിനി നായർ (സെക്രട്ടറി), ജെയിംസ് കുരീക്കാട്ടിൽ (സെക്രട്ടറി), ഡോ. സുനിത ലോയ്ഡ് (സെക്രട്ടറി), ജിനു ആൻ മാത്യു (ജോയിന്റ് ട്രഷറർ), ജെയ്‌സൺ മാത്യു (പിആർഒ) എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേൽക്കും.
ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ പി. സക്കറിയ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. വൈസ് ചെയർപേഴ്‌സൺ വിനീത നായർ ഭാരവാഹികളെ പരിചയപ്പെടുത്തും.
ഇന്ത്യൻ പനോരമയുടെ ചീഫ് എഡിറ്റർ പ്രഫ. ഇന്ദ്രജിത്ത് സലൂജ, അസോസിയേഷൻ ഓഫ് അമേരിക്കൻ ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ പ്രസിഡന്റ് ഇലക്ട് ഡോ. അജയ് ലോധ, അഡ്‌ഫോഴ്‌സിന്റെ വൈസ് പ്രസിഡന്റ് ഷൊമിക്ക് ചൗധരി തുടങ്ങി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികൾ ആശംസകൾ നേരും.
ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ഈ വർഷത്തെ സത്കർമ്മ അവാർഡ് കേരളത്തിലെ സാമൂഹ്യപ്രവർത്തകനായ മുരുകൻ തെരുവോരത്തിന് പ്രഖ്യാപിക്കും. മുരുകന്റെ സാമൂഹ്യ സേവനങ്ങളെ അരുൺ ഹരി പരിചയപ്പെടുത്തും. പ്രസ്‌ക്ലബ് അംഗങ്ങൾക്കായി തയാറാക്കിയ ഔദ്യോഗിക ബാഡ്ജുകൾ യോഗത്തിൽ വിതരണം ചെയ്യും. തുടർന്ന് ഡിന്നർ. രാത്രി ഒൻപതോടെ ചടങ്ങുകൾ സമാപിക്കും.
വടക്കേ അമേരിക്കയിലെ മാധ്യമപ്രവർത്തകരുടെയും സാങ്കേതിക പ്രവർത്തകരുടെയും സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന് അമേരിക്കയിലും കാനഡയിലുമായി ആറു ചാപ്റ്ററുകൾ പ്രഖ്യാപിച്ചു. ക്ലബ് അംഗങ്ങൾക്ക് പരിശീലനം നൽകുകയും അവസരങ്ങൾ ലഭ്യമാക്കുകയും പ്രവർത്തകരുടെ ക്ഷേമവുമാണ് ഐഎപിസിയുടെ ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top