ഐഎന്‍ഒസി റിപബ്ലിക്ക് ദിനാഘോഷവും ലാലിവിന്‍സന്റിനു സ്വീകരണവും ഡാള്ളസില്‍ ഫെബ്രുവരി ആറിന്

ഡാള്ളസ്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള ചാപ്റ്റര്‍) ഡാള്ളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) വൈസ് പ്രസിഡന്റും ഉന്നത കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റിനു സ്വീകരണവും റിപബ്ലിക്ക് ദിനാഘോഷവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറിനു ശനിയാഴ്ച വൈകുന്നേരം 5.30 നു ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യാഗാര്‍ഡന്‍സ് റസ്റ്ററന്‍ഡ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പരിപാടികള്‍. യൂണിറ്റ് പ്രസിഡന്റ് രാജന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ബോബന്‍ കൊടുവത്ത്, ടെക്‌സാസ് ചാപ്റ്റര്‍ ഭാരവാഹികളായ ജോസഫ് എബ്രഹാം (പ്രസിഡന്റ്), പി.പി ചെറിയാന്‍ (ജോ.സെക്രട്ടറി), ചാക്കോ ഇട്ടി (ട്രഷറര്‍) തുടങ്ങിയവര്‍ പ്രസംഗിക്കും.
യൂണിറ്റ് സെക്രട്ടറി ബാബു പി.സൈമണ്‍, കോ ഓര്‍ഡിനേറ്റര്‍ രാജു ചാമത്തില്‍ ട്രഷറര്‍ പ്രദീപ് വി എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു കമ്മിറ്റിയാണ് സമ്മേളനത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തിനു സജ്ജമായി രംഗത്ത് എത്തിയിരിക്കുന്നത്.

KPCC Vice President Laly Vincent_Photo2റിപബ്ലിക്ക് ദിനാഘോഷവും സ്വീകരണവും വിജയിപ്പിക്കുന്നതിനു ഏവരുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാബു പി.സൈമണ്‍ – 2147353999, രാജു ചാമത്തില്‍ – 4698777266

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top