അയർലൻഡിൽ കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 79 പേർ;നിലവിൽ ചികിത്സയിൽ കഴിയുന്നത് 1414 രോഗികൾ

ഡബ്ലിൻ: രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 79 പേർ. നാഷണൽ പബ്ലിക്ക് ഹെൽത്ത് എമർജൻസി ടീം നടത്തിയ പഠനത്തിൽ നിലവിൽ രാജ്യത്ത് 1414 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്.

രാജ്യത്ത് മരിച്ച 78 പേരും ജനുവരിയിലാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരുടെ ശരാശരി പ്രായം 82 ആണ് എന്നു വ്യക്തമാകുന്നു. മരിച്ചവരിൽ കൂടുതൽ ആളുകളും 56 നും 98 നും ഇടയിൽ പ്രായമുള്ളവരാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് ഇതുവരെയുള്ള രോഗികളിൽ 608 പേർ ഡബ്ലിനിൽ നിന്നും, 105 പേർ കോർക്കിൽ നിന്നും, 96 പേർ ഗാൽവേയിൽ നിന്നും, 65 പേർ മെത്തിൽ നിന്നും , 59 പേർ ഡോണോഗലിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള 481 ദിവസം രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച വരെയുള്ള കണക്കുകളിൽ ചികിത്സ തേടിയിരിക്കുന്ന 1492 രോഗികളിൽ 211 പേരാണ് ഐ.സി.യുവിൽ ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് പോൾ റീഡിന്റെ അഭിപ്രായത്തിൽ രോഗികളുടെ എണ്ണം ഇത്തരത്തിൽ വർദ്ധിച്ചാൽ ഐ.സി.യു പോലും അടച്ചിടേണ്ടി വരുമെന്നാണ് സൂചന.

Top