പരസ്യങ്ങളെപ്പറ്റി പരാതി നൽകുന്നതിൽ ഏറെയും സ്ത്രീകൾ; പരാതിക്കാരിൽ 80 ശതമാനവും സ്ത്രീകളെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഡബ്ലിൻ: പരസ്യങ്ങളെപ്പറ്റി പരാതി നൽകുന്നതിൽ ഏറെപ്പേരും രാജ്യത്തെ സ്ത്രീകൾ എന്നു റിപ്പോർട്ട്. അഡ്വർട്ടൈംസിംങ് സ്റ്റാൻഡേർട്ട്‌സ് അതോറിറ്റി ഓഫ് അയർലൻഡിന്റെ കണക്കുകളാണ് ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. ദി ടാംമ്പൻസ് എന്ന പ്രോഡക്ടിനെക്കുറിച്ചാണ് ഏറ്റവും കൂടുതൽ പരാതി ഉയർന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദി ടാംമ്പക്‌സ് ആൻഡ് ടി ആഡിന്റെ പരസ്യമാണ് ജനറൽ ഒഫൻസ് വിഭാഗത്തിൽ ഇപ്പോൾ ഏറ്റവും അധികം പരാതി കേട്ടിരിക്കുന്നത്. അതോറിറ്റിയുടെ പരാതിയുടെ ക്ലാസിഫിക്കേഷനിൽ ഏറ്റവും കൂടുതൽ പരാതി ഉയർന്നിരിക്കുന്നതും ഇതേ പ്രോഡക്ടിനെക്കുറിച്ചാണ്.

ജനറൽ ഓഫൻസ്, ഡിമെനിംങ് ടു വുമൺസ്, ലൈംഗിക ചുവയുള്ള പരസ്യങ്ങൾ എന്നിവയാണ് നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്ന പരസ്യങ്ങൾ. ഈ പരസ്യത്തിനെതിരെ ഇതുവരെ 84 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഈ പരാതികൾ എല്ലാം തന്നെ ജനറൽ ഒഫൻസ് വിഭാഗത്തിൽ വരുന്ന പരാതികളാണ്.

എന്നാൽ, എ.എസ്.എ.ഐ ഇതിനെ ഹൈവോളിയം പരാതിയായാണ് കണക്കാക്കിയിരിക്കുന്നത്. ഈ പരസ്യത്തെ സംബന്ധിച്ചു മാത്രം ഇതുവരെ 150 ലേറെ പരാതി ഉയർന്നിട്ടുണ്ടെന്നാണ് കണക്കാക്കികിയിരിക്കുന്നത്.

Top