അയർലൻഡ് മലയാളി ഹൃദയാഘാതത്തെ തുടർന്ന് അങ്കമാലിയിൽ നിര്യാതനായി.

ഡബ്ലിൻ :പ്രവാസിമലയാളികൾക്ക് കടുത്ത നിരാശ നൽകിക്കൊണ്ട് അയർലൻഡ് മലയാളി സജി സെബാസ്റ്റ്യൻ (45) ഹൃദയാഘാതത്തെ തുടർന്ന് അങ്കമാലിയിൽ നിര്യാതനായി.ഡൺഡാൽക്കിൽ താമസക്കാരനായിരുന്ന സജി എച്ച്.എസ്.ഈ നഴ്സിംഗ് ഹോമിൽ ജോലി ചെയുക ആയിരുന്നു.പിതാവിനെ ശ്രുശ്രൂഷിക്കാൻ രണ്ടാഴ്ച മുമ്പ് നാട്ടിൽ എത്തിയതായിരുന്നു സജി. അങ്കമാലിയിലെ വസതിയില്‍ ഇന്നലെ രാത്രി ഉറക്കത്തിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് .
കിടന്നുറങ്ങുകയായിരുന്ന സജിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു .അപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു.

സജിയുടെ ഭാര്യ ജെന്നി കുര്യനും സെന്റ് ഒലിവര്‍ നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നഴ്സാണ്. മലയാറ്റൂര്‍ സ്വദേശിനിയാണ്. അങ്കമാലി വളവി റോഡ് പാറേക്കാട്ടില്‍ സെബാസ്റ്റ്യന്റെ (ദേവസിക്കുട്ടി) മകനാണ് സജി സെബാസ്റ്റ്യന്‍ . മാതാവ് മേരി.ഫാ. അജി സെബാസ്റ്റ്യന്‍ പാറേക്കാട്ടില്‍ (ഫരീദാബാദ് രൂപത) അമല്‍ സെബാസ്റ്റ്യന്‍ (ഓസ്ട്രേലിയ) എന്നിവര്‍ സഹോദരന്മാരാണ്.സജിയുടെ സഹോദരി റെജി സെബാസ്റ്റ്യന്‍ 2014 നവംബര്‍ 18 ന് അയര്‍ലണ്ടിലെ ആര്‍ഡിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായിരുന്നു. ആറു വര്‍ഷത്തിന് ശേഷം, ചരമ വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് സഹോദരനെ തേടി മരണമെത്തിയത്.സജി സെബാസ്റ്റ്യന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവാത്ത ദുഖത്തിലാണ് ഡണ്ടാല്‍ക്കിലെ മലയാളികള്‍ .മൂന്നു മക്കളാണ് ഇവര്‍ക്ക് പാട്രിക്ക്, ജെറാള്‍ഡ്, അലക്‌സ് .

Top