പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരന് ദാരുണാന്ത്യം ; മരിച്ചത് ശവപ്പെട്ടിക്കച്ചവടക്കാരനായ വയോധികൻ

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബ് എറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭിശേഷിക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി വർഗീസ് ആണ് മരിച്ചത്. മെയ് 12നാണ് വർഗീസിന് നേരെ അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നും രാവിലെ ശവപ്പെട്ടി കണികാണുന്നുവെന്ന് ആരോപിച്ചാണ് വർഗീസിനെ അയൽവാസിയായ സെബാസ്റ്റ്യൻ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമത്തിൽ ഗുരുതര പരിക്കേറ്റ വർഗീസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയിലാണ് അന്ത്യം സംഭവിച്ചത്. വർഗീസ് സെബാസ്റ്റ്യന്റെ വീടിനോട് ചേർന്ന് ശവപ്പെട്ടി വിൽക്കുന്നയാളാണ്. ഇത് സംബന്ധിച്ച് അയൽവാസിയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.

സംഭവ ദിവസം രണ്ട് പേരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന സെബാസ്റ്റ്യൻ പെട്രോളിൽ മുക്കിയ തുണി കത്തിച്ച് എറിയുകയും പിന്നാലെ പെട്രോൾ ബോംബുകൾ എറിയുകയുമായിരുന്നു. തുടർന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Top