എലിശല്യം രൂക്ഷം: അയര്‍ലണ്ടില്‍ ഭക്ഷണശാലകള്‍ അടച്ചുപൂട്ടുന്നു

ഡബ്ലിന്‍: എലിശല്യം രൂക്ഷമായ അയര്‍ലണ്ടില്‍ നവംബര്‍ മാസത്തില്‍ മൂന്ന് ഭക്ഷണശാലകള്‍ക്ക് പൂട്ടുവീണു. ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടി. പരിശോധനാസമയത്ത് ഈ ഹോട്ടലുകളില്‍നിന്നും എലികള്‍ കൂട്ടത്തോടെ ഓടുന്നത് ശ്രദ്ധയില്‍പെട്ടതായി ഫുഡ് സേഫ്റ്റി വകുപ്പ് വ്യക്തമാക്കി.കോ- മീത്, ഡബ്ലിന്‍-8 എന്നിവടങ്ങളിലെ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ക്രിസ്മസ് സീസണില്‍ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഹോട്ടല്‍ ഭക്ഷണങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികള്‍ തടയുകയാണ് ലക്ഷ്യമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ പറയുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തെ എല്ലാ ഫുഡ് ഔട്‌ലെറ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Latest
Widgets Magazine