മെഡിക്കൽ നെഗ്‌ളിജെൻസ്: കഴിഞ്ഞ വർഷം അയർലൻഡ് നഷ്ടപരിഹാരമായി നൽകിയത് 315 മില്യൺ യൂറോ

ഡബ്ലിൻ: രാജ്യത്ത് മെഡിക്കൽ നെഗ്‌ളിജെൻസ് നഷ്ടപരിഹാര ഇനത്തിൽ കഴിഞ്ഞ വർഷം അയർൻഡ് നൽകിയത് 315 മില്യൺ യൂറോ. ഡബ്ലിനിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് പുറത്തു വിട്ട രേഖകൾ പ്രകാരമാണ് ഇതു സംബന്ധിച്ചുള്ള രേഖകൾ പുറത്തു വന്നിരിക്കുന്നത്.

2020 ൽ ക്ലിനിക്കൽ കെയർ പദ്ധതി പ്രകാരം 245 മില്യൺ യൂറോയാണ് രാജ്യത്ത് നിന്നും ചിലവഴിച്ചിരിക്കുന്നത്. ഈ വർഷത്തെ ലീഗൽ ആൻഡ് വിറ്റ്‌നസ് എക്‌സ്‌പേർട്ട് കോസ്റ്റ് അടിസ്ഥാനത്തിൽ 70 മില്യൺ ഡോളറാണ് ഇത്തരം ക്ലെയിം ഇനത്തിലെ നിയമസഹായത്തിനായി അടക്കം രാജ്യത്ത് ഇപ്പോൾ ചിലവഴിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യൽ ഡെമോക്രാറ്റ് കോ ലീഡർ കാതറീൻ മർഫി പാർലമെന്റിൽ ചോദിച്ച ചോദ്യത്തിനു മറുപടിയായാണ് ഇപ്പോൾ ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ ലഭിച്ച നടപടികളുടെ ഭാഗമായാണ് ഇപ്പോൾ ലീഗൽ കോസ്റ്റ് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. 47 മില്യൺ ഡോളറാണ് നിയമസഹായ ആവശ്യങ്ങൾക്കായി ഇപ്പോൾ ചിലവഴിച്ചിരിക്കുന്നതെന്നാണ് ലഭിച്ച മറുപടിയിൽ പറയുന്നത്.

Top