മുസ്‌ലിം യുവാവിനെ വെടിവെച്ചുകൊന്നു; യു.എസ് സൈനികന് 55 വര്‍ഷം തടവ് ശിക്ഷ

ഇന്‍ഡ്യാനപൊളിസ്: മുസ്ലിം യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ അമേരിക്കയില്‍ മുന്‍സൈനികന് 55 വര്‍ഷം തടവുശിക്ഷ. അഫ്ഗാന്‍-അമേരിക്കന്‍ വംശജനായ മുസ്തഫ അയ്യൂബി എന്ന 32കാരനെ ഇന്‍ഡ്യാനപൊളിസില്‍ റോഡരികില്‍ വച്ച് വെടിവെച്ച് കൊന്ന ഡസ്റ്റിന്‍ പാസറെല്ലിയെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2019ല്‍ നടന്ന കുറ്റകൃത്യത്തില്‍ നാല് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

വെടിയുതിര്‍ക്കുന്നതിന് മുമ്പ് അയ്യൂബിക്ക് നേരെ പാസറെല്ലി തുടര്‍ച്ചയായി ഇസ്ലാമോഫോബിക് അധിക്ഷേപം നടത്തുകയും നിന്റെ നാടായ അഫ്ഗാനിലേക്ക് മടങ്ങിപ്പോകൂ എന്ന് ആക്രോശിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ കോടതിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

Top