1.59 ബില്യണ്‍ ജാക്ക്‌പോട്ട് ലോട്ടറി ഭാഗ്യവാന്‍ കാലിഫോര്‍ണിയയില്‍ നിന്ന്

ഫ്‌ളോറിഡ: തല്‍ഹാസിയില്‍ ഇന്ന് രാത്രി 10.59 ന് നടന്ന ജാക്ക്‌പോട്ട് നറക്കെടുപ്പില്‍ കാലിഫോര്‍ണിയയില്‍ വിറ്റ ടിക്കറ്റിനാണ്. 1.59 ബില്യണ്‍ ഡോളര്‍ ലഭിച്ചതെന്നു ലോട്ടറി അധികൃതര്‍ പറഞ്ഞു.
ലോസ് ആഞ്ചല്‍സിന് പുറത്തു ചിന്നൊഹില്‍സില്‍ ആണ് ഭാഗ്യടിക്കറ്റ് വിറ്റതെന്നും ഭാഗ്യമാച്ചിങ് നമ്പര്‍ 08 27 34 04 19 പവര്‍ബോള്‍ പത്ത് ആണെന്നും അധികൃതര്‍ അറിയിച്ചു.
ജാക്കോപോട്ട് ഭാഗ്യവാന് 930 മില്യണ്‍ ഡോളര്‍ മൊത്തമായ അല്ലെങ്കില്‍ 29 വര്‍ഷം ഘട്ടംഘടടമായോ സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

Top